Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

‘തുടക്കം’ എന്ന ജൂഡ് ആന്തണി ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിസ്മയ മോഹൻലാൽ. ചിത്രം മികച്ച പ്രതികരണവും കളക്ഷനുമായി മുന്നേറുന്നതിനിടെയാണ് അച്ഛൻ മോഹൻലാലിനെയും അമ്മ സുചിത്രയെയും കുറിച്ചുള്ള രസകരമായ വിശേഷങ്ങൾ വിസ്മയ പങ്കുവെച്ചത്.
അച്ഛൻ ഒരു ദിവസം എട്ട് മുതൽ പത്ത് തവണ വരെ അമ്മയെ വിളിക്കാറുണ്ടെന്നും തിരക്കുകൾക്കിടയിലും ഇത് തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും വിസ്മയ പറഞ്ഞു. മുമ്പ് താനാണ് മോഹൻലാലിനെ നിരന്തരം വിളിച്ചിരുന്നതെന്നും, തിരക്കിലായിരുന്ന അദ്ദേഹം പിന്നീട് തന്നെ വിളിക്കാൻ തുടങ്ങിയെന്നും സുചിത്രയും വ്യക്തമാക്കി. വിളിച്ചാൽ ആദ്യം ചോദിക്കുന്നത് ‘ഇന്ന് വർക്ക്‌ഔട്ട് ചെയ്തോ?’ എന്നാണെന്നും സുചിത്ര പറഞ്ഞു.

