Home rss national malayalam പുതിയ വാർത്ത അബൂദബി സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വിസ സൗജന്യം

അബൂദബി സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വിസ സൗജന്യം

6
0

Source :- SIRAJLIVE NEWS

അബൂദബി|അബൂദബിയിൽ ഇന്ത്യക്കാർക്ക് സൗജന്യമായി സന്ദർശക വിസ. പുതിയ ടൂറിസം സംരംഭത്തിന് കീഴിൽ കുറഞ്ഞത് മൂന്ന് രാത്രികളെങ്കിലും യു എ ഇയിൽ തങ്ങണമെന്ന വ്യവസ്ഥയിൽ എൻട്രി വിസ സൗജന്യമായി ലഭിക്കും. 2026 ആഗസ്റ്റ് ഒന്നിന് ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഒക്ടോബർ 31 വരെ സൗജന്യം തുടരും.

തുടക്കത്തിൽ 20,000 വിസകൾ വരെ നൽകുമെന്നും അബൂദബി  സാംസ്‌കാരിക, ടൂറിസം വകുപ്പ് (ഡി സി ടി അബൂദബി) അറിയിച്ചു. ഓൺലൈൻ വഴിയോ ട്രാവൽ ഏജൻസികളിലൂടെയോ അപേക്ഷ നൽകാം.
എൻട്രി വിസകളുടെ മുഴുവൻ ചെലവും ഡി സി ടി അബൂദബി വഹിക്കും. അവരുടെ അവധിക്കാല പാക്കേജ് പ്രോഗ്രാം ആവശ്യകതകൾ നിറവേറ്റുന്നിടത്തോളം,യാത്രക്കാർക്ക് അധിക ചെലവില്ലാതെ യു എ ഇയിൽ തുടരാം. അബൂദബിയിൽ ഒരു ഹോട്ടലിൽ കുറഞ്ഞത് മൂന്ന് രാത്രികളെങ്കിലും തുടർച്ചയായി താമസിക്കുക, ഇന്ത്യയിൽ നിന്ന് ഒരു മടക്ക വിമാന ടിക്കറ്റ് കരസ്ഥമാക്കുക എന്നിവയാണ് നിബന്ധനകൾ. ഓൺലൈൻ ട്രാവൽ ഏജൻസികളിലൂടെയും സൗജന്യ വിസ ലഭ്യമാണ്.

ഡി സി ടി അബൂദബി നിയമിച്ച ഡെസ്റ്റിനേഷൻ മാനേജ്മെന്റ്കമ്പനി വഴി അപേക്ഷിക്കാൻ കഴിയും. ഈ സാഹചര്യത്തിൽ വകുപ്പ് നേരിട്ട് വിസ ചെലവ് വഹിക്കും. വിസ ചെലവ് ഡി സി ടിയാണ് വഹിക്കുന്നത്. 285 ദിർഹമാണ് കമ്പനിക്ക് തിരികെ നൽകുന്നത്. മൂന്ന് മാസത്തെ പൈലറ്റ് കാലയളവിൽ ഈ സംരംഭം തുടക്കത്തിൽ 20,000 വിസകൾ വരെ നൽകും. ഇന്ത്യൻ വിപണിയുമായുള്ള തുടർച്ചയായ ഇടപെടലിന്റെ ഭാഗമാണ് ഈ പരിപാടിയെന്നും വ്യോമ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും യാത്രാ വ്യാപാര പങ്കാളിത്തം വികസിപ്പിക്കുന്നതിനും ഇന്ത്യൻ സന്ദർശകർക്ക് അബൂദബി അനുഭവിക്കാൻ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സംരംഭങ്ങൾ പിന്തുടരുമെന്നും ഡി സി ടി അബൂദബി ഇന്റർനാഷണൽ ഓപറേഷൻസ് ഡയറക്ടർ അബ്ദുല്ല യൂസുഫ് പറഞ്ഞു.

Content Highlights:
Abu Dhabi announced free visitor visas for Indian travelers booking at least three consecutive hotel nights. Running from August 1 to October 31, 2026, DCT Abu Dhabi will fund up to 20,000 visas. Applications are open via online travel agencies and destination management companies.