Source :- SIRAJLIVE NEWS
എറണാകുളം | താരസംഘടനയായ അമ്മയിലെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് വിലക്കേര്‍പ്പെടുത്തി കോടതി. ശ്വേത നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്നും കോടതി ഉത്തരവിട്ടു. ശ്വേതാ മേനോന്‍ സമര്‍പ്പിച്ച ഹരജിയില്‍ എറണാകുളം മുന്‍സിഫ് കോടതിയുടേതാണ് താല്‍ക്കാലിക ഉത്തരവ്.
അമ്മയില്‍ നിന്നുള്ള രാജി പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്താന്‍ ശ്വേതയും സംഘവും നീക്കം ശക്തമാക്കിയതിന്റെ ഭാഗമായാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. ഇതിന്മേലാണ് നടപടി. കണക്ക് ശരിയാക്കി അവതരിപ്പിക്കാനുള്ള അവസരം വേണമെന്ന ആവശ്യവുമായി ശ്വേത അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റ് രമേശ് പിഷാരടിയെ വിളിച്ചിരുന്നെങ്കിലും പിഷാരടി ആവശ്യം നിരസിക്കുകയായിരുന്നു.
തര്‍ക്കം രൂക്ഷമായതിന് പിന്നാലെ അമ്മയിലെ ഒരു വിഭാഗം നടിമാര്‍ നാളെ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ പത്തിന് കൊച്ചിയില്‍ നടക്കുന്ന വാര്‍ത്തസമ്മേളനത്തില്‍ അന്‍സിബ, മാലാ പാര്‍വതി, ഉഷ, ഹസീന തുടങ്ങിയവര്‍ സംബന്ധിച്ചേക്കും.
Content Highlights:
The Ernakulam Munsiff Court has stayed the function of the newly formed AMMA ad hoc committee. The court ruled that the old committee led by Shwetha Menon can continue its official duties. Meanwhile a faction of actresses has called for a press conference in Kochi tomorrow to discuss the dispute.




