Home LATEST NEWS malyalam പുതിയ വാർത്ത അരൂരിൽ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞുവീണ് ദമ്പതികള്‍ക്ക് പരുക്ക്

അരൂരിൽ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞുവീണ് ദമ്പതികള്‍ക്ക് പരുക്ക്

5
0

Source :- SIRAJLIVE NEWS

ആലപ്പുഴ| അരൂരില്‍ സ്‌കൂളിന്റെ മതില്‍ സമീപത്തെ വീട്ടിലേക്ക് ഇടിഞ്ഞു വീണ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ചന്തിരൂര്‍ സ്വദേശികളായ ദാസന്‍, ഭാര്യ സുജാത എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ചന്തിരൂര്‍ ഔര്‍ ലേഡി സ്‌കൂളിന്റെ മതിലാണ് ഇടിഞ്ഞു വീണത്. ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. മതില്‍ കാലപഴക്കം കൊണ്ട് ശോചനീയവസ്ഥയിലായിരുന്നുവെന്ന് നേരത്തെ വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു.

എന്നാല്‍ അതില്‍ ഒരു നടപടിയും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. മതില്‍ തകര്‍ന്ന് വീണ് ഒരു വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

Content Highlights:
A dilapidated wall of Our Lady School in Chandiroor collapsed onto a nearby house during class hours. Two residents, Dasan and Sujata, sustained injuries with one person currently in critical condition. The family had previously warned school authorities about the dangerous state of the structure.