Home rss national malayalam പുതിയ വാർത്ത ആര്‍ എസ് സി ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ടെസ്റ്റിന് തുടക്കം

ആര്‍ എസ് സി ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ടെസ്റ്റിന് തുടക്കം

6
0

Source :- SIRAJLIVE NEWS

സൗദി അറേബ്യ | ആര്‍ എസ് സി ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ടെസ്റ്റിന് തുടക്കം. തിരുനബി(സ്വ)യുടെ കുടുംബ പരിസരങ്ങളെ കുറിച്ചുള്ള പഠനത്തിനുള്ള അവസരമാണ് ‘വെളിച്ചത്തിന്റെ വേരുകള്‍’ എന്ന പ്രമേയത്തില്‍ 16-ആമത് എഡിഷന്‍ മീലാദ് ടെസ്റ്റിലൂടെ ഒരുക്കിയിരിക്കുന്നത്. വെബ്‌സൈറ്റ് വഴി നല്‍കുന്ന കണ്ടെന്റുകളെ അടിസ്ഥാനപ്പെടുത്തി നല്‍കിയ ചോദ്യാവലി അനുസരിച്ച് ആഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ 07 വരെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവര്‍ക്ക് സെപ്തംബര്‍ 11ന് നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാം.

ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികള്‍ക്കാണ് അവസരമുള്ളത്. ജി സി സി രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പ്, ആഫ്രിക്ക, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലടക്കം പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റല്‍ സംവിധാനം വഴി മീലാദ് ടെസ്റ്റിന്റെ ഭാഗമാകാന്‍ അവസരമൊരുക്കും. ഗ്ലോബല്‍ തലത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും സ്റ്റുഡന്റ്‌സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും സമ്മാനം നല്‍കും.

തിരുനബി(സ്വ)യുടെ ജീവിതം ലോകത്തിനു മുഴുവന്‍ മാതൃകയാണ്. അവിടുത്തെ കുടുംബ പരമ്പരയെയും ചരിത്ര സംഭവങ്ങളെയും സമൂഹത്തിന് കൂടുതല്‍ പരിചയപ്പെടുത്തുകയാണ് മീലാദ് ടെസ്റ്റിലൂടെ ഒരുക്കുന്നതെന്ന് ആര്‍.എസ്.സി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. രജിസ്ട്രേഷന്‍: https://rscmeeladtest.com/ വിവരങ്ങള്‍ക്ക്: +966 50 264 6031, +966547129992, +966 53 248 2239

Content Highlights:
Risala Study Circle launched the 16th Global Meelad Test themed Roots of Light for expats worldwide. Preliminary online exams run from August 18 to September 7 with finals on September 11. Top winners in general and student categories receive cash rewards up to 50000 INR. Register online today.