Home rss national malayalam പുതിയ വാർത്ത ഇടുക്കിയില്‍ ഓട്ടോക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു

ഇടുക്കിയില്‍ ഓട്ടോക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു

6
0

Source :- SIRAJLIVE NEWS

തൊടുപുഴ | ഇടുക്കി ശാന്തന്‍പാറയില്‍ ഇലട്രിക്ക് ഓട്ടോയുടെ മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ശാന്തന്‍പാറ സ്വദേശി വിജയന്‍ (53) ആണ് മരിച്ചത്. പൂപ്പാറയില്‍ നിന്നും ശാന്തന്‍പാറയിലേക്ക് വരുന്ന വഴിയില്‍ ചന്നക്കട പാലത്തിന് സമീപമാണ് അപകടം.

കനത്ത മഴയില്‍ വഴിയരികില്‍ നിന്ന മരം ഒടിഞ്ഞു വീഴുകയായിരുന്നു.
ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഗുരുതരമായി പരുക്കേറ്റ ഡ്രെവറെ ഉടന്‍ തന്നെ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: An electric auto driver died after a tree collapsed on his vehicle in Shantanpara, Idukki. The incident occurred near Channakkada Bridge during heavy rains. Though taken to a hospital in Rajakkad, his life could not be saved.