Home rss national malayalam പുതിയ വാർത്ത ഇടുക്കി അടിമാലിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം: ചിതല്‍നാശിനി ഉള്ളില്‍ച്ചെന്നതായി പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം: ചിതല്‍നാശിനി ഉള്ളില്‍ച്ചെന്നതായി പ്രാഥമിക നിഗമനം

5
0

Source :- SIRAJLIVE NEWS

അടിമാലി | ഇടുക്കി അടിമാലിയില്‍ ഒരു വയസുള്ള ഇരട്ടക്കുട്ടികളുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഇരുമ്പുപാലം ഒഴുവത്തടത്ത് വലിയകാട്ടില്‍ അഫ്‌സല്‍-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. ചിതല്‍നാശിനി ഉള്ളില്‍ച്ചെന്നാണ് മരണമെന്നാണ് സംശയം. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് ഇരുവരും മരിച്ചത്.

രാത്രി ഏഴോടെ വൈദ്യുതി മുടങ്ങിയ സമയത്താണ് കുട്ടികള്‍ക്ക് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ നിന്ന് പൊട്ടിയൊഴുകിയ നിലയില്‍ ചിതല്‍നാശിനി പോലീസ് കണ്ടെത്തി. അടുക്കളയിലെ ചിമ്മിനിയോട് ചേര്‍ന്നുള്ള തട്ടില്‍ സൂക്ഷിച്ചിരുന്ന ചിതല്‍നാശിനി പൊട്ടിയൊഴുകി തറയില്‍ വീണതാകാമെന്നാണ് കരുതുന്നത്. അടുക്കളയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കൈകളില്‍ വിഷാംശം പറ്റുകയും അറിയാതെ കൈ വായില്‍ വെച്ചതിലൂടെ വിഷം ഉള്ളില്‍ ചെന്നതാകാമെന്നുമാണ് സംശയം.

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അവശനിലയിലായ കുട്ടികളെ പിതാവ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാള്‍ താലൂക്ക് ആശുപത്രിയിലും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലു ചികിത്സയിലിരിക്കേയാണ് മരിച്ചത്. സംഭവ സമയത്ത് കുട്ടികളുടെ അമ്മ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പിതാവ് സമീപത്തെ മുറിയിലായിരുന്നു. വൈദ്യുതി വന്നതോടെ കുട്ടികളുടെ ദേഹത്ത് എന്തോ പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ ഇത് കഴുകിക്കളഞ്ഞതായും മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.

ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഫോറന്‍സിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി.

Content Highlights:
Preliminary investigation into the death of twin infants in Adimali, Idukki indicates accidental termite poison consumption. Authorities suspect chemical exposure inside the residence led to the tragic outcome. Police and forensic teams have launched a detailed inquiry to confirm the cause.