Home rss national malayalam പുതിയ വാർത്ത ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചത് യു എസ് തീരുവ ഭീഷണിയെത്തുടര്‍ന്ന്; വീണ്ടും അവകാശവാദവുമായി ട്രംപ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചത് യു എസ് തീരുവ ഭീഷണിയെത്തുടര്‍ന്ന്; വീണ്ടും അവകാശവാദവുമായി ട്രംപ്

6
0

Source :- SIRAJLIVE NEWS

ന്യൂയോര്‍ക്ക്  | യു എസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ പരിഹരിച്ചതായും ഡോണാള്‍ഡ് ട്രംപ്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചത് യു എസ് തീരുവ ഭീഷണിയെത്തുടര്‍ന്നാണെന്നും ട്രംപ് ആവര്‍ത്തിച്ചു. യുഎന്‍ പൊതുസഭയിലായിരുന്നു ട്രംപിന്റെ അവകാശവാദം.

അധികാരമേറ്റതുമുതല്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചത് വലിയൊരു ബഹുമതിയായി ഞാന്‍ കാണുന്നു, ആ പ്രക്രിയയിലൂടെ അതാത് രാജ്യങ്ങളിലെ നേതാക്കളുമായി സൗഹൃദം സ്ഥാപിക്കാന്‍ തനിക്കായി. അതൊരു വലിയ ബഹുമതി തന്നെയായിരുന്നു. ഇതില്‍ പല യുദ്ധങ്ങളും വര്‍ഷങ്ങളോളം, ചിലത് പതിറ്റാണ്ടുകളോളം നീണ്ടുനിന്നവയായിരുന്നു- പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.

്ട്രംപിന്റെ സമയോചിതമായ ഇടപെടല്‍ കാരണം മൂന്ന് കോടി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചുവെന്ന് പാക് പ്രധാനമന്ത്രി നന്ദിക്കത്തില്‍ അറിച്ചതായും ട്രംപ് പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധങ്ങള്‍, വ്യാപാരം, താരിഫുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇത്തരം സമാധാന കരാറുകളിലേക്ക് എത്തിയതെന്നും, കരാറിലേര്‍പ്പെട്ട ഭൂരിഭാഗം രാജ്യങ്ങളുടെയും നേതാക്കള്‍ തനിക്ക് നന്ദിക്കത്തുകള്‍ അയച്ചതായും ട്രംപ് പറഞ്ഞു

കശ്മീരിലെ പഹല്‍ഗാമില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറിന്’ ശേഷം ദിവസങ്ങളോളം നീണ്ടുനിന്ന സൈനിക സംഘര്‍ഷത്തിനൊടുവില്‍, 2025 മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മാധ്യസ്ഥം വഹിച്ചതായി ട്രംപ് മുന്‍പും പലതവണ അവകാശപ്പെട്ടിട്ടുണ്ട്.

അതേ സമയം ട്രംപിന്റെ അവകാശവാദം ഇന്ത്യ നിരന്തരം നിഷേധിക്കുകയും, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരസ്പര ധാരണയോടെയാണ് വെടിനിര്‍ത്തല്‍ നടപ്പിലാക്കിയതെന്നും അതില്‍ മൂന്നാം കക്ഷിയുടെ ഇടപാടുകളൊന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു

Content Highlights: US President Donald Trump claimed at the UN General Assembly that trade and tariff threats resolved the India-Pakistan conflict along with seven other wars. He stated Pakistani leadership thanked him for saving millions of lives through his timely intervention. India continues to refute these claims, maintaining the ceasefire was achieved mutually without third-party involvement.