Home rss business malayalam ഇന്ത്യൻ സ്പിൻ നിരയ്ക്ക് വിമർശനം; കുൽദീപും മാനവ് സുത്താറും എവിടെയെന്ന് സൗരവ് ഗാംഗുലി

ഇന്ത്യൻ സ്പിൻ നിരയ്ക്ക് വിമർശനം; കുൽദീപും മാനവ് സുത്താറും എവിടെയെന്ന് സൗരവ് ഗാംഗുലി

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ സെലക്ഷനെയും സ്പിൻ ബൗളിംഗ് നിരയെയും വിമർശിച്ച് മുൻ നായകൻ സൗരവ് ഗാംഗുലി. വിദേശ പിച്ചുകളിൽ വിക്കറ്റുകൾ വീഴ്ത്താൻ ശേഷിയുള്ള സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുൽദീപ് യാദവിനെയും മാനവ് സുത്താറിനെയും ടീമിൽ ഉൾപ്പെടുത്താത്തതിനെയും ഗാംഗുലി ചോദ്യം ചെയ്തു.

ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ പ്രശംസിച്ച ഗാംഗുലി, വിദേശ പിച്ചുകൾ ബാറ്റിംഗിന് അനുകൂലമായി മാറുമ്പോൾ ടെസ്റ്റ് മത്സരങ്ങൾ ജയിക്കാൻ മികച്ച സ്പെഷ്യലിസ്റ്റ് സ്പിന്നർ ആവശ്യമാണെന്ന് എക്സിൽ കുറിച്ചു. വാഷിംഗ്ടൺ സുന്ദറിന് ഓൾറൗണ്ടറായി കളിക്കാമെന്നും എന്നാൽ കുൽദീപ് യാദവും മാനവ് സുത്താറും ടീമിൽ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

ആദ്യ ഇന്നിംഗ്സിൽ 720/9 എന്ന കൂറ്റൻ സ്കോർ നേടിയ ഇന്ത്യക്ക് 352 റൺസിന്റെ ലീഡുണ്ടായിട്ടും വെല്ലിംഗ്ടൺ ടെസ്റ്റിൽ വിജയം നേടാനായിരുന്നില്ല. അഞ്ചാം ദിനം ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ന്യൂസിലൻഡ് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർ ബുദ്ധിമുട്ടി. വാഷിംഗ്ടൺ സുന്ദറും രവീന്ദ്ര ജഡേജയുമാണ് ടീമിലെ പ്രധാന സ്പിൻ ഓപ്ഷനുകൾ.

നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്ന കുൽദീപിനെ ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല. രണ്ടാം ടെസ്റ്റിന് മുന്നോടിയായി ബൗളിംഗ് നിരയിൽ മാറ്റമുണ്ടാകുമോയെന്നാണ് ഇനി ആരാധകർ ഉറ്റുനോക്കുന്നത്.