Home rss national malayalam പുതിയ വാർത്ത ഇന്റര്‍നെറ്റ് കുട്ടികളുടെയും മൗലികാവകാശം, തടയാനാകില്ല; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

ഇന്റര്‍നെറ്റ് കുട്ടികളുടെയും മൗലികാവകാശം, തടയാനാകില്ല; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

6
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം തടയാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇന്റര്‍നെറ്റ് ലഭ്യത കുട്ടകള്‍ ഉള്‍പ്പെടെയുള്ളവരുടെ മൗലികാവകാശമാണെന്നും പ്രായഭേദമന്യേ ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രായം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് ലഭ്യമാക്കാതിരിക്കാനാവില്ല. ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടത്. നിയന്ത്രിക്കേണ്ടത് ഇന്റര്‍നെറ്റ് അല്ലെന്നും കോടതി പറഞ്ഞു. പ്രായപരിധി പരിശോധിക്കുന്നതിന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനാവില്ല. അത് സ്വകാര്യതാ ലംഘനമാകുമെന്നും കോടതി വിധിയിലുണ്ട്.

നിയമം മൂലം ഇന്റര്‍നെറ്റ് നിരോധിച്ചാലും കുട്ടികള്‍ നിയമം മൂലം സുരക്ഷിതമല്ലാത്ത മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് മാറും. ഇത് കൂടുതല്‍ അപകടകരമായ സാഹചര്യമുണ്ടാക്കും. ഇന്റര്‍നെറ്റ് ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശിക്ഷിക്കുമെന്ന ഭയം കാരണം ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യതയുണ്ട്. ഇത് പോക്സോ കേസിന്റെ ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്ന് സുപ്രീകോടതി ചൂണ്ടിക്കാട്ടി.

അതുകൊണ്ടു ചില മാര്‍ഗനിര്‍ദേശങ്ങളും സുപ്രീംകോടതി മുന്നോട്ടുവെക്കുന്നുണ്ട്. പൂര്‍ണമായ ഇന്റര്‍നെറ്റ് നിരോധനത്തിനു പകരം മാതാപിതാക്കളുടെ മേല്‍നോട്ടവും അനുബന്ധ സംവിധാനങ്ങളുമാണ് വേണ്ടത്. കുട്ടികള്‍ക്കായി പ്രത്യേക ചൈല്‍ഡ് മോഡ് സംവിധാനവും ഏര്‍പ്പെടുത്താം. ഇതില്‍ അക്കൗണ്ടുകള്‍ സ്വകാര്യമായിരിക്കുക, മുതിര്‍ന്നവരുടെ സന്ദേശങ്ങള്‍ നിയന്ത്രിക്കുക, പരസ്യങ്ങള്‍ നിയന്ത്രിക്കുക എന്നിവയും സുപ്രീംകോടതി മുന്നോട്ട് വയ്ക്കുന്നു. കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്.

2024ലെ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ചോദ്യം ചെയ്ത് നടത്തിയ ഹരജിയിലാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ദി വാല, കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ സുപ്രധാന വിധിന്യായം.

Content Highlights: The Supreme Court ruled that internet access is a fundamental right for all individuals, including children, rejecting blanket age-based restrictions. The court emphasized regulating harmful content rather than restricting internet access. It recommended implementing parental oversight and child mode features.