Home rss national malayalam പുതിയ വാർത്ത ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക; വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ പാക് സുപ്രീം കോടതി നിര്‍ദേശം

ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക; വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ പാക് സുപ്രീം കോടതി നിര്‍ദേശം

6
0

Source :- SIRAJLIVE NEWS

ഇസ്ലാമാബാദ് | ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ പാകിസ്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും തനിക്ക് താത്പര്യമുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഖാന്റെ കുടുംബവും അഭിഭാഷകരും മെഡിക്കല്‍ റിപോര്‍ട്ട് സഹിതം സമീപിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഉത്തരവ്. ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ ചികിത്സയും ഖാന്റെ വ്യക്തിഗത ഡോക്ടര്‍മാരുടെ മേല്‍നോട്ടവും വേണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം.

കഴിഞ്ഞ ഏഴ് മാസത്തോളമായി കുടുംബത്തിനോ ഡോക്ടര്‍മാര്‍ക്കോ അഭിഭാഷകര്‍ക്കോ ഇമ്രാന്‍ ഖാനെ കാണാന്‍ അനുവാദം ലഭിച്ചിട്ടില്ല. അതിനാല്‍ തങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഇമ്രാന്‍ ഖാന്റെ വലത് കണ്ണിന്റെ കാഴ്ച ശക്തി 85 ശതമാനം നഷ്ടമായതായി നേരത്തെ അമിക്കസ് ക്യൂറി സുപ്രീം കോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പതിനഞ്ച് ശതമാനം കാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഇമ്രാന്റെ കണ്ണില്‍ രക്തം കട്ടപിടിച്ചപ്പോള്‍ ജയില്‍ അധികൃതര്‍ മതിയായ ചികിത്സ ലഭ്യമാക്കാത്തതാണ് കാഴ്ച ശക്തി നഷ്ടമാകാന്‍ കാരണമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

നിരവധി കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് 73 കാരനായ ഇമ്രാന്‍ ഖാന്‍ 2023 ആഗസ്റ്റ് മുതല്‍ തടവില്‍ കഴിയുകയാണ്. എന്നാല്‍, ഈ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ അനുയായികളും ആരോപിക്കുന്നത്. കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകെ-ഇന്‍സാഫ് പാര്‍ട്ടി രംഗത്തെത്തി. എന്നാല്‍, ഈ തീരുമാനം നേരത്തെ തന്നെ ഉണ്ടാകേണ്ടതായിരുന്നുവെന്നും അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇമ്രാന്‍ ഖാന്റെ നേത്രപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള അനാരോഗ്യാവസ്ഥ ഇത്രയും വഷളാകില്ലായിരുന്നുവെന്നും പാര്‍ട്ടി വക്താക്കള്‍ അഭിപ്രായപ്പെട്ടു.

Content Highlights: Pakistan’s Supreme Court directed authorities to shift former Prime Minister Imran Khan from Adiala Jail to a private hospital in Islamabad due to severe health concerns. The three-judge bench ordered his medical evaluation by a specialized board. The decision brings relief to his family and PTI.