Source :- SIRAJLIVE NEWS
ആലപ്പുഴ| ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22)യാണ് മരിച്ചത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം (23) ഉസ്‌ബെക്കിസ്താനില്‍ അറസ്റ്റിലായി.
ഉസ്‌ബെക്കിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ് ഇരുവരും. സാവരിയയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
സാവരിയയുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉസ്‌ബെക്കിസ്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.
Content Highlights:
A 22-year-old Malayali medical student, Savariya from Haripad, Alappuzha, was murdered at Bukhara State Medical University in Uzbekistan. Her classmate, Sadarul Anam from Perinthalmanna, Malappuram, was arrested by local police after allegedly bludgeoning her with a laptop. Her body has been brought back to Delhi.




