Home rss national malayalam പുതിയ വാർത്ത എം ഡി എം എ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

എം ഡി എം എ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ലഹരിമരുന്നുമായി നാലംഗ സംഘം പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. ഇഞ്ചക്കല്‍ സ്വദേശി കിരണ്‍, അക്ഷയ്, കിരണിന്റെ മാതാവ് ബീന, പെണ്‍സുഹൃത്ത് സന്ധ്യ എന്നിവരാണ് പിടിയിലായത്.

തുണിക്കച്ചവടത്തിന്റെ മറവില്‍ എം ഡി എം എ കടത്തുന്ന ഇവര്‍ ബെംഗളൂരുവില്‍ നിന്ന് ലഹരി കടത്തുന്നതിനിടെയാണ് കുടുങ്ങിയത്. സംഘത്തില്‍ നിന്ന് 125 ഗ്രാം എം ഡി എം എ പിടികൂടി. നെയ്യാറ്റിന്‍കര ആറാലമൂട് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ഓപറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്സൈസ് നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

Content Highlights:
Kerala Police arrested four individuals, including a mother and son, for smuggling synthetic drug MDMA. The operation led to the seizure of the illegal narcotics during a targeted raid. Authorities have registered a case and initiated a detailed investigation to trace the larger supply network.