Source :- SIRAJLIVE NEWS
തിരുവനന്തപുരം | മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പുനരന്വേഷണം. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ 2006-ല്‍ അദ്ദേഹത്തിനെതിരെ എടുത്ത വിജിലന്‍സ് കേസാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം പുനരന്വേഷിക്കുന്നത്. അങ്കമാലി-തിരുവനന്തപുരം എം സി റോഡ് വികസന കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനി എന്‍ജിനീയര്‍ ലി സി ബിന്‍ ജീവനൊടുക്കിയതിന് പിന്നില്‍ ഗ്യാനേഷ് കുമാറിന്റെ കൂടി ഇടപെടലുണ്ടെന്ന ആരോപണത്തിലാണ് അന്വേഷണം. കെ പി സി സി നിര്‍വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ തീരുമാനിച്ചത്.
ഭരണഘടനാ പദവിയായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് ഗ്യാനേഷ് കുമാര്‍ അവരോധിതനാകുന്നതിന് മുമ്പുള്ള കേസിലാണ് അന്വേഷണം എന്നതിനാല്‍ ഇതില്‍ നിയമതടസ്സമില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അന്നത്തെ ഫയലുകളുടെ പ്രാഥമിക പരിശോധന നടത്തിവരികയാണ് വിജിലന്‍സ്.
ഗ്യാനേഷ് കുമാറിന്റെ ഇടപെടലാണ് മലേഷ്യന്‍ കമ്പനി എന്‍ജിനീയറുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്ന് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് അടുത്തിടെ ആരോപിച്ചിരുന്നു. റോഡ് നിര്‍മാണം വൈകിയതോടെ സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ബില്‍ തടഞ്ഞുവെക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തത്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതിയാണ് പദ്ധതി വൈകാന്‍ കാരണമെന്ന് ലി സി ബിന്‍ നേരത്തെ വിശദീകരിച്ചിരുന്നു.
തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണ (എസ് ഐ ആര്‍)ത്തിലൂടെ 13 കോടിയോളം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയതില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം കടുപ്പിച്ചതിനിടെയാണ് സംസ്ഥാനത്തെ കേസില്‍ പുനരന്വേഷണ നീക്കം.
Content Highlights:
The Kerala state government is preparing to initiate an investigation into the case involving Election Commissioner Gyanesh Kumar related to an engineer’s suicide. The official move follows growing public and legal scrutiny surrounding the circumstances. Further legal steps are currently underway.



