Home rss national malayalam പുതിയ വാർത്ത ‘എന്റെ ദൗത്യം കഴിഞ്ഞു’; ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത്

‘എന്റെ ദൗത്യം കഴിഞ്ഞു’; ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത്

6
0

Source :- SIRAJLIVE NEWS

മുംബൈ| ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഹര്‍മന്‍പ്രീത് കൗര്‍ പടിയിറങ്ങി. ഇന്ത്യയ്ക്കായി ഏകദിന ലോകകപ്പ് കിരീടവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും നേടിയതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നുള്ള ഹര്‍മന്‍പ്രീതിന്റെ പടിയിറക്കം.

സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘എന്റെ ദൗത്യം കഴിഞ്ഞു’ ഇനി കളിയോടുള്ള ഇഷ്ടം കൊണ്ട് മാത്രം കളിക്കാന്‍ പോകുകയാണ്’ എന്നാണ് ഹര്‍മന്‍പ്രീത് കുറിച്ചത്.

ഗുവാഹത്തിയില്‍ ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ മാസങ്ങളിലെ പ്രകടനം വിലയിരുത്തിയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അവലോകന യോഗം അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്. ഏറെക്കാലം ടീമിന്റെ വൈസ് ക്യാപ്റ്റനായി പ്രവര്‍ത്തിക്കുന്ന സ്മൃതി മന്ദാനയായിരിക്കും പുതിയ ക്യാപ്റ്റന്‍.

ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഹര്‍മന്‍പ്രീത്, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, മുഖ്യ പരിശീലകന്‍ അമോല്‍ മുസുംദാര്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights:
Harmanpreet Kaur has stepped down as captain of the Indian women’s cricket team following a BCCI review meeting. She led India to an ODI World Cup title and Asian Games gold. Vice-captain Smriti Mandhana is set to take over as the new captain of the national team.