Home LATEST NEWS malyalam പുതിയ വാർത്ത എന്റെ പ്രസ്താവന വളച്ചൊടിച്ചു, പി എം എ വൈയുടെ എംബ്ലം വെക്കണമെന്നാണ് ഞാൻ പറഞ്ഞത്, അതിൽ...

എന്റെ പ്രസ്താവന വളച്ചൊടിച്ചു, പി എം എ വൈയുടെ എംബ്ലം വെക്കണമെന്നാണ് ഞാൻ പറഞ്ഞത്, അതിൽ മോദിയുടെ ചിത്രമില്ല’- മന്ത്രി കെ എം ഷാജി

5
0

Source :- SIRAJLIVE NEWS

കോഴിക്കോട്| പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഭവനപദ്ധതിയുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പി എം എ വൈ വീടുകളിൽ സ്ഥാപിക്കുന്ന എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും, പ്രധാനമന്ത്രിയുടെ ചിത്രമുള്ള എംബ്ലം സ്ഥാപിക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാവപ്പെട്ടവർക്ക് ലഭിക്കുന്ന വീടുകൾ എംബ്ലത്തിന്റെ പേരിൽ മുടക്കേണ്ടതില്ലെന്നാണ് താൻ പറഞ്ഞതെന്ന് ഷാജി പറഞ്ഞു. ഫോട്ടോ സ്ഥാപിക്കാനാകില്ലെന്ന കാരണത്താലാണ് കഴിഞ്ഞ സർക്കാർ പിഎംഎവൈ പദ്ധതി എതിർത്തതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ അഞ്ച് ലക്ഷം വീടുകൾ നൽകിയെന്നാണ് നിയമസഭയിൽ സർക്കാർ നൽകിയ കണക്കെന്ന് ഷാജി ചൂണ്ടിക്കാട്ടി. ഇതിൽ ലൈഫ് മിഷൻ വഴി നിർമിച്ച ഏകദേശം 1.60 ലക്ഷം വീടുകൾ പിഎംഎവൈ പദ്ധതിയുടെ ഭാഗമായാണ് നിർമ്മിച്ചതെന്നും, നഗരമേഖലകളിൽ 1.20 ലക്ഷം വീടുകളും ഗ്രാമപ്രദേശങ്ങളിൽ 38,000 വീടുകളും അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

പിഎംഎവൈ പദ്ധതിയിൽ നിർമിച്ച എല്ലാ വീടുകളിലും എംബ്ലമുണ്ടെങ്കിലും അതിൽ പ്രധാനമന്ത്രിയുടെ ചിത്രമോ പേരോ ഇല്ലെന്ന് ഷാജി വ്യക്തമാക്കി. വീടുകളിൽ പദ്ധതിയുടെ എംബ്ലം സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നാണ് തന്റെ നിലപാടെന്നും, കേരളത്തിൽ പിഎംഎവൈ പ്രകാരം നിർമിച്ച 1.60 ലക്ഷം വീടുകളിൽ ഏതെങ്കിലും ഒന്നിൽ പ്രധാനമന്ത്രിയുടെ ചിത്രം കാണിച്ചുതന്നാൽ താൻ തെറ്റ് സമ്മതിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തന്നെക്കുറിച്ചുള്ള എ കെ ബാലന്റെ വിമർശനം തമാശയാണെന്നും ഷാജി കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.’

Content Highlights:
Kerala LSGD Minister K M Shaji clarified that his statements regarding the PMAY housing scheme emblem were distorted by critics. He stated that the official emblem does not feature the Prime Minister’s photograph and that poor beneficiaries should not lose their homes over minor emblem disputes. Shaji added that over 1.60 lakh houses were constructed under the scheme in the state.