Source :- SIRAJLIVE NEWS
വൊക്കേഷനൽ ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് അടുത്ത മാസം മൂന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. എട്ടിന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ തൊട്ടടുത്ത സർക്കാർ/എയ്ഡഡ് വൊക്കേഷനൽ ഹയർസെക്കൻ
ഡറി സ്‌കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.
https://admission.vhseportal.kerala.gov.in / www.vhscap.kerala.gov.inൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ‘Apply Online’ ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം.
സംസ്ഥാനത്തെ 389 വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സ്പോർട്സ് സ്‌കൂളുകളിലെ ജനറൽ ഫിറ്റ്നസ് ട്രെയിനർ ഒഴികെയുള്ള 41 സ്‌കിൽ അധിഷ്ഠിത എൻ എസ് ക്യു എഫ് കോഴ്‌സുകൾക്ക് ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം നടത്തുന്നത്. ഒരു ബാച്ചിൽ 30 സീറ്റുകളാണുള്ളത്.
ഹയർ സെക്കൻഡറി തലത്തിൽ തന്നെ പ്രായോഗിക തൊഴിൽ പരിചയം നേടുകയും അതുവഴി ഉന്നത ജോലിയും നിരവധി സംരംഭങ്ങളും ആരംഭിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് വി എച്ച് എസ് സി. ഹയർ സെക്കൻഡറിക്ക് സമാനമായ സർട്ടിഫിക്കറ്റിന് പുറമെ ഒരു ട്രേഡ് സർട്ടിഫിക്കറ്റ് കൂടിയാണ് വിദ്യാർഥികൾക്ക് ലഭിക്കുക. സംസ്ഥാനത്തെ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകൾക്കും വി എച്ച് എസ് സിക്കാർക്ക് സീറ്റ് സംവരണമുണ്ട്.
കോഴ്സുകൾ
- അഗ്രോ മെഷിനറി ആൻഡ് പവർ എൻജിനീയറിംഗ്
- സിവിൽ കൺസ്ട്രക്ഷൻ ടെക്നോളജി
- കന്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
- ഓട്ടോമൊബൈൽ ടെക്നോളജി
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ടെക്നോളജി
- ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി
- ഗ്രാഫിക് ഡിസൈൻ ആൻഡ് പ്രിന്റിംഗ് ടെക്നോളജി
- റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്
- പോളിമർ ടെക്നോളജി
- ടെക്സ്റ്റൈൽ ടെക്നോളജി
- അഗ്രി ക്രോപ് ഹെൽത്ത് മാനേജ്മെന്റ്
- അഗ്രികൾചർ സയൻസ് ആൻഡ് പ്രൊസസ്സിംഗ് ടെക്നോളജി
- അഗ്രി ബിസിനസ് ആൻഡ് ഫാം സർവീസസ്
- മെഡിക്കൽ ലബോറട്ടറി ടെക്നോളജി
- ഇ സി ജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജി
- ബേസിക് നഴ്സിംഗ് ആൻഡ് പാലിയേറ്റീവ് കെയർ
- ഡെന്റൽ ടെക്നോളജി
- ബയോമെഡിക്കൽ എക്വുപ്മെന്റ് ടെക്നോളജി
- ഫിസിയോതെറാപ്പി
- ഫിസിക്കൽ എജ്യുക്കേഷൻ
- ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്
- ഡയറി ടെക്നോളജി
- മറൈൻ ഫിഷറീസ് ആൻഡ് സീഫുഡ് പ്രൊസസ്സിംഗ്
- അക്വാകൾച്ചർ
- മറൈൻ ടെക്നോളജി
- കോസ്മെറ്റോളജി ആൻഡ് ബ്യൂട്ടി തെറാപ്പി
- ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈനിംഗ്
- ക്രഷ് ആൻഡ് പ്രീ സ്കൂൾ മാനേജ്മെന്റ്
- ട്രാവൽ ആൻഡ് ടൂറിസം
- അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ
- കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്
- ബേങ്കിംഗ് ആൻഡ് ഇൻഷ്വറൻസ് സർവീസ്
- മാർക്കറ്റിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്
- കന്പ്യൂട്ടറൈസഡ് ഓഫീസ് മാനേജ്മെന്റ്
- ഫുഡ് ആൻഡ് റസ്റ്റോറന്റ് മാനേജ്മെന്റ്
Content Highlights:
The application process for the first-year Vocational Higher Secondary Education (VHSE) in Kerala has officially commenced. Students can submit their online applications through the official portal, and the trial allotment is scheduled to be published soon. Admission is conducted through a single-window system for 41 skill-based NSQF courses available across 389 vocational schools in the state. The curriculum offers a unique advantage by providing a trade certificate alongside the standard higher secondary certification, enhancing employment prospects and self-employment initiatives.







