Home rss national malayalam പുതിയ വാർത്ത എ ഐ മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ; വിക്ഷേപണം കാണാൻ കുടുബസമേതം എത്തി കിം ജോങ്...

എ ഐ മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ; വിക്ഷേപണം കാണാൻ കുടുബസമേതം എത്തി കിം ജോങ് ഉന്‍

5
0

Source :- SIRAJLIVE NEWS

സോള്‍ | ഉത്തര കൊറിയയുടെ എ ഐ മിസൈല്‍ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാൻ ഭാര്യക്കും മകൾക്കുമൊപ്പം നേരിട്ടെത്തി കിം ജോങ് ഉന്‍. കിഴക്കന്‍ തീരദേശ നഗരമായ വോണ്‍സാനിന് സമീപത്ത് നിന്നും ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു വിക്ഷേപണം. മിസൈല്‍ 700 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.

ഇന്നത്തെ മിസൈല്‍ വിക്ഷേപണത്തിലൂടെ സൈനികര്‍ അവരുടെ യോഗ്യത തെളിയിച്ചിരിക്കുന്നുവെന്ന് വിക്ഷേപണത്തിന് മേല്‍നോട്ടം വഹിച്ച കിം ജോങ് ഉന്‍ പറഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നമ്മുടെ ആയുധങ്ങളുടെ കരുത്തും അവയുണ്ടാക്കുന്ന കനത്ത നാശനഷ്ടങ്ങളും എത്രത്തോളമാണെന്ന് ശത്രുവിന് എപ്പോഴും മനസ്സിലാക്കിക്കൊടുക്കണമെന്നും കിം കൂട്ടിച്ചേര്‍ത്തു.

എ ഐ ഉപയോഗിക്കുന്നതിനാല്‍ ചെറിയ ഉയരത്തിലുള്ള സമയങ്ങളില്‍ മിസൈലിന്റെ സഞ്ചാരപാത മാറ്റാന്‍ കഴിയുമെന്ന് കിമ്മിന്റെ സഹോദരിയും വ്യക്തമാക്കി.

ഈ പരീക്ഷണത്തിലൂടെ സൈന്യത്തിന് ഹൈപ്പര്‍സോണിക് ആയുധ സംവിധാനം പരീക്ഷിക്കാന്‍ അവസരം ലഭിച്ചെന്നും കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.

North Korea successfully tested an AI-guided missile overseen directly by Kim Jong Un and his daughter. South Korea confirmed the missile flew over 700 kilometers after launching from Wonsan. Officials noted the artificial intelligence allows mid-flight path corrections at lower altitudes.