Home LATEST NEWS malyalam പുതിയ വാർത്ത ഐ എസ് ആര്‍ ഒ ആസ്ഥാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

ഐ എസ് ആര്‍ ഒ ആസ്ഥാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

5
0

Source :- SIRAJLIVE NEWS

ബെംഗളൂരു | ബെംഗളൂരുവില്‍ ഐ എസ് ആര്‍ ഒ ആസ്ഥാനത്തിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ന്യൂ ബെല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഐ എസ് ആര്‍ ഒ ആസ്ഥാനമായ അന്തരീക്ഷ ഭവന് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇമെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിവരമറിഞ്ഞ ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

ഐ എസ് ആര്‍ ഒ ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പരാതിയില്‍ സഞ്ജയനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സാങ്കേതിക പരിശോധനകളിലൂടെയും ഡിജിറ്റല്‍ തെളിവുകളിലൂടെയുമാണ് ഭീഷണി സന്ദേശമയച്ചത് ഗാസിയാബാദില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞത്.

Content Highlights:
The Indian Space Research Organisation headquarters received a hoax bomb threat prompting immediate security action. Law enforcement agencies quickly tracked down and arrested the suspect behind the false alarm. An investigation is underway to determine the motive behind the disruptive hoax call.