Home rss national malayalam പുതിയ വാർത്ത ഐ ഐ ടി ഡൽഹി; ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ രൂപകൽപ്പന ചെയ്യാൻ പഠിക്കാം

ഐ ഐ ടി ഡൽഹി; ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ രൂപകൽപ്പന ചെയ്യാൻ പഠിക്കാം

6
0

Source :- SIRAJLIVE NEWS

ഐ ടി ഡൽഹിയിൽ 12 മാസത്തെ പുതിയ ഓൺലൈൻ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. “വെരി ലാർജ് സ്‌കെയിൽ ഇന്റഗ്രേഷൻ’ (വി എൽ എസ് ഐ) ഡിസൈനിലാണ് 12 മാസത്തെ പുതിയ ഓൺലൈൻ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നത്.

സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വാഹന സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന സങ്കീർണമായ ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ രൂപകൽപ്പന ചെയ്യാൻ വിദ്യാർഥികളെയും പ്രൊഫഷനലുകളെയും പ്രാപ്തരാക്കുക എന്നതാണ് കോഴ്‌സിന്റെ പ്രധാന ലക്ഷ്യം.

സാങ്കേതികവിദ്യ അനുദിനം പുരോഗമിക്കുകയും ഉയർന്ന പ്രവർത്തനക്ഷമത, കുറഞ്ഞ ഊർജ ഉപഭോഗം, ചെറിയ വലിപ്പം എന്നിവയിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ, വിദഗ്ധരായ വി എൽ എസ് ഐ ഡിസൈൻ പ്രൊഫഷനലുകൾക്കുള്ള ആവശ്യം അതിവേഗം വർധിക്കുകയാണ്. വി എൽ എസ് ഐ ഡിസൈൻ പ്രോഗ്രാമിലൂടെ, സെമികണ്ടക്ടർ ഉപകരണങ്ങൾ, വി എൽ എസ് ഐ സർക്യൂട്ടുകൾ, സംവിധാനങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള അറിവും പ്രായോഗിക നൈപുണ്യവും വിദ്യാർഥികൾക്കും പ്രൊഫഷനലുകൾക്കും നേടാനാകും.

യോഗ്യത

ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് എന്നിവയിൽ ബി ഇ/ബി ടെക് ബിരുദമോ, ഫിസിക്‌സ് അല്ലെങ്കിൽ ഇലക്ട്രോണിക്‌സിൽ എം എസ്‌സി ബിരുദമോ ഉള്ളവർക്കും ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും മാത്രമേ കോഴ്‌സിന് അപേക്ഷിക്കാനാകൂ. അപേക്ഷാ ഫീസ് 1,180 രൂപ.
2027 ജനുവരി 31ന് ക്ലാസ്സുകൾ ആരംഭിക്കുകയും 2028 ജനുവരി 30ന് അവസാനിക്കുകയും ചെയ്യും. വാരാന്ത്യങ്ങളിൽ (ശനി, ഞായർ ദിവസങ്ങളിൽ) രാവിലെ പത്ത് മുതൽ 12.30 വരെയും ഉച്ചക്ക് രണ്ട് മുതൽ 5.30 വരെയും ഓൺലൈനായാണ് ക്ലാസ്സുകൾ നടക്കുക.

കോഴ്സ്

ആകെ ഒമ്പത് കോഴ്‌സുകൾ ഉൾപ്പെടുന്ന രണ്ട് സെമസ്റ്ററുകളാണ് ഈ പ്രോഗ്രാമിലുള്ളത്.

ആദ്യ സെമസ്റ്ററിൽ ഫണ്ടമെന്റൽ സർക്യൂട്ട് അനാലിസിസ്, ഡിജിറ്റൽ ഇലക്ട്രോണിക്‌സ്, അനലോഗ് സർക്യൂട്ട് ഡിസൈൻ, എം ഒ എസ് വി എൽ എസ് ഐ, മിനി പ്രൊജക്ടുകൾ എന്നിവ പഠിപ്പിക്കും.

രണ്ടാം സെമസ്റ്ററിൽ അഡ്വാൻസ്ഡ് അനലോഗ് ഡിസൈൻ, മിക്‌സഡ് സിഗ്‌നൽ സർക്യൂട്ട് ഡിസൈൻ, ഐ ഇ സി ലാബ്, മേജർ പ്രൊജക്ട് എന്നിങ്ങനെ നാല് കോഴ്‌സുകളാണുള്ളത്. രണ്ട് സെമസ്റ്ററുകളിലുമായി ആകെ 30 ക്രെഡിറ്റുകളാണ്

ഉള്ളത്.
ഐ ഐ ടി ഡൽഹിയിലെ അധ്യാപകരും വ്യവസായ രംഗത്തെ വിദഗ്ധരുമാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. ഐ ഐ ടി ഡൽഹി ക്യാമ്പസ് സന്ദർശിക്കാനുള്ള രണ്ട് ദിവസത്തെ ഓപ്ഷനൽ പ്രോ ഗ്രാമിൽ പങ്കെടുക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കും. കൂടാതെ, പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. ഈ പ്രോഗ്രാമിന്റെ ആകെ ഫീസ് 3,50,000 രൂപയാണ്.

ഒക്ടോബർ ഒന്പത് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://home.iitd.ac.in സന്ദർശിക്കുക.

Content Highlights:
IIT Delhi has invited applications for a 12-month online PG Diploma program in VLSI Design aimed at engineering graduates and working professionals. The program covers semiconductor devices and circuit design across two semesters. Eligible candidates can apply online by October 9.