Home LATEST NEWS malyalam പുതിയ വാർത്ത ഒന്നിനെതിരെ അഞ്ച് ഗോളുകള്‍; സ്വീഡനെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്

ഒന്നിനെതിരെ അഞ്ച് ഗോളുകള്‍; സ്വീഡനെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്

5
0

Source :- SIRAJLIVE NEWS

ഹൂസ്റ്റണ്‍  | ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ സ്വീഡനെ വീഴ്ത്തി ആദ്യ ജയം സ്വന്തമാക്കി നെതര്‍ലന്‍ഡ്സ്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സിന്റെ ജയം. ആദ്യ പകുതിയില്‍ 6,17 മിനിറ്റുകളിലും രണ്ടാം പകുതിയില്‍ 47, 54, 89 മിനിറ്റുകളിലുമാണ് നെതര്‍ലന്‍ഡ്സ് ഗോള്‍ നേടിയത്.

ബ്രയാന്‍ ബ്രോബി ആദ്യ പകുതിയില്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ കോഡി ഗാക്പോയും ഇരട്ട ഗോള്‍ നേടി. 59ാം മിനിറ്റില്‍ ആന്റണി എലങ്കയാണ് സ്വീഡനു വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് എഫില്‍ ഒന്നാമതായി. സ്വീഡന്‍ രണ്ടാമതാണ്.

Content Highlights: The Netherlands dominated Sweden with a 5-1 victory in their FIFA World Cup Group F encounter. Brian Brobbey and Cody Gakpo both scored impressive braces during the match. Anthony Elanga secured a consolation goal for Sweden, leaving the Netherlands top of the group table.