Home rss national malayalam പുതിയ വാർത്ത ഓണക്കാലത്തെ മദ്യവില്‍പന: റെക്കോഡ് ഭേദിച്ചെങ്കിലും ഉത്രാട ദിനത്തില്‍ കുറഞ്ഞു

ഓണക്കാലത്തെ മദ്യവില്‍പന: റെക്കോഡ് ഭേദിച്ചെങ്കിലും ഉത്രാട ദിനത്തില്‍ കുറഞ്ഞു

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് ഇത്തവണയും ഓണക്കാലത്തെ മദ്യവില്‍പന റെക്കോര്‍ഡ് ഭേദിച്ചെങ്കിലും ഉത്രാടദിന വില്‍പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവായിരുന്നു. ഉത്രാട ദിനത്തിലെ ബിവറേജസ് കോര്‍പറേഷനുകള്‍ വഴിയുള്ള മദ്യവില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.33 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇത്തവണ ഉത്രാട ദിനം വിറ്റഴിച്ചത് 126.31 കോടിയുടെ മദ്യമാണ്. മുന്‍ വര്‍ഷം ഇത് 137.64 കോടി രൂപയായിരുന്നു. അതേസമയം, ഓണ ദിവസങ്ങളിലെ ആകെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഓണാഘോഷം ആരംഭിച്ച് എട്ട് ദിവസത്തിനിടെ മദ്യശാലകള്‍ വഴി വിറ്റു പോയത് 771.29 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 694.96 കോടി രൂപയുടെ മദ്യമാണ് വില്‍പന നടന്നത്. 76.33 കോടി രൂപയുടെ അധിക മദ്യ വില്‍പനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.

അതേസമയം, ഉത്രാട ദിനത്തില്‍ കണ്‍സ്യൂമര്‍ഫെഡ് വഴി വിറ്റഴിച്ചത് 20 കോടി രൂപക്ക് മുകളില്‍ വരുന്ന മദ്യമാണ്. കണ്‍സ്യൂമര്‍ഫെഡിന്റെ 49 മദ്യവില്‍പന ശാലകളിലൂടെ വിറ്റഴിച്ച മദ്യത്തിന്റെ വരുമാന കണക്കാണിത്. 89 ലക്ഷത്തിലേറെ വില്‍പനയുണ്ടായ കുന്നംകുളത്തെ ഷോപ്പാണ് കണക്കില്‍ ഒന്നാമത്. കൊടുങ്ങല്ലൂരും, അമ്പലപ്പുഴയുമാണ് വില്‍പന കണക്കില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പത്ത് കോടിക്ക് മുകളില്‍ വര്‍ധനയാണ് വില്‍പനയില്‍ പ്രകടമായത്.

ബെവ്കോ വഴി ഈ വര്‍ഷം വിറ്റഴിച്ച മദ്യം (ബ്രാക്കറ്റില്‍ കഴിഞ്ഞ തവണത്തേത്).
ചിങ്ങം രണ്ട്- 73.87 (73.75)
മൂന്ന്- 79.31 (55.68)
നാല്- 79.81 (80.41)
അഞ്ച്- 87.86 (85.54)
ആറ്- 102.28 (74.99)
ഏഴ്- 88.98 (90.43)
എട്ട്- 132.87 (96.52)
ഒമ്പത്- 126.31 (137.64).

Content Highlights: Kerala achieved a record high in overall liquor sales during the Onam festive season, surpassing previous revenue benchmarks. However, daily turnover on Uthradom day saw a minor decrease compared to figures from prior years. Outlets across Bevco and Consumerfed managed high volumes.