Source :- SIRAJLIVE NEWS
കണ്ണൂര്‍| പയ്യന്നൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. സിവി സനല്‍കുമാറാണ് മരിച്ചത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സനല്‍.
പരുക്കേറ്റ ഭാര്യ പി പ്രജിഷയും ഭാര്യ മാതാവ് പി പത്മിനിയും ചികിത്സയില്‍ തുടരുകയാണ്.
വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തിലാണ് സനല്‍കുമാര്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുവരും ഏതാനും നാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.
പ്രജിഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു കൊലപാതക ശ്രമം.ബഹളം കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചത്.
Content Highlights:
A man named Sanalkumar died in Kannur after sustaining burns while attempting to set his wife ablaze in Payyannur. His wife Prajisha and her mother Padmini suffered injuries and are undergoing treatment. The attack occurred due to enmity over ongoing divorce proceedings.




