Home LATEST NEWS malyalam പുതിയ വാർത്ത കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, സെറ്റ് ഉള്‍പ്പെടെ പരീക്ഷകള്‍ മാറ്റി

കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, സെറ്റ് ഉള്‍പ്പെടെ പരീക്ഷകള്‍ മാറ്റി

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഇന്ന് നടത്താനിരുന്ന സെറ്റ് പരീക്ഷ കനത്ത മഴയെ തുടര്‍ന്ന് മാറ്റിവച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം നടത്താനിരുന്ന തുല്യതാ പരീക്ഷയും ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റി.

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷന്‍ സെന്ററുകള്‍, മതപഠന ക്ലാസുകള്‍ എന്നിവക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ അവധിയായിരിക്കും.

തിരുവനന്തപുരവും കൊല്ലവും ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.

Content Highlights: Heavy rain prompts educational institution holidays in eight districts today. Major examinations including SET have been postponed across affected areas. Authorities advise residents to stay alert as rain warnings continue.