Home rss national malayalam പുതിയ വാർത്ത കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപ്പിടുത്തം

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപ്പിടുത്തം

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപ്പിടിത്തം. വീടിന് പിന്നിലെ പഴയ ഷീറ്റിട്ട അടുക്കളയിലാണ് തീപ്പിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. അതേ സമയം , തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവം അറിഞ്ഞ് മന്ത്രി പി സി വിഷ്ണുനാഥ് സ്ഥലത്തെത്തി

ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. തീ ആളിക്കത്തുന്നത് കണ്ടയുടനെ സമീപത്തുണ്ടായിരുന്നവര്‍ പോലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് യൂണിറ്റെത്തി തീയണച്ചു. തീപ്പിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പോലീസും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും പരിശോധന നടത്തി

Content Highlights: A fire broke out at the old kitchen shed behind Cantonment House, the official residence of the Opposition Leader in Thiruvananthapuram. Firefighters arrived quickly and doused the flames. Minister PC Vishnunath visited the site, and officials are investigating the cause of the fire.