Source :- SIRAJLIVE NEWS
തൃശൂർ| കയ്പമംഗലം ദേശീയപാതയിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അറസ്റ്റിലായ ലോറി ഡ്രൈവറെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുണെ സ്വദേശി ദൂക്കാറാം കംപ്ലയാണ് അറസ്റ്റിലായത്. അനധികൃതമായി ലോറി റോഡരികിൽ പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
അപകടത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട ദൂക്കാറാമിനായി കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരച്ചിൽ ശക്തമാക്കിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കയ്പമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ട നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.
ശനിയാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ഡിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആറുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരിച്ചു.
Content Highlights: The lorry driver arrested in connection with the Kaipamangalam accident that killed eight college students will be produced in court today. The accused, Dookaram Kamble, was caught by locals near Kaipamangalam bus stand and handed over to the police. Police filed a case after finding that illegal roadside parking caused the fatal collision.




