Home rss national malayalam പുതിയ വാർത്ത കരുവാറ്റ കൊല; മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പോലീസ് അപേക്ഷ സമര്‍പ്പിക്കും

കരുവാറ്റ കൊല; മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പോലീസ് അപേക്ഷ സമര്‍പ്പിക്കും

6
0

Source :- SIRAJLIVE NEWS

ആലപ്പുഴ | കൗമാരക്കാര്‍ പ്രതികളായ കരുവാറ്റയിലെ കൊലക്കേസില്‍ തുടര്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പോലീസ് അപേക്ഷ സമര്‍പ്പിക്കും. പ്രതികളുടെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമാണെന് പോലീസ് കോടതിയെ അറിയിക്കും.

പ്രതികള്‍ സംഭവ സമയം രാസ ലഹരി ഉപയോഗിച്ചിരുന്നതായാണ് നിഗമനം. സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനും വൈദ്യപരിശോധനക്കും വിധേയമാക്കുന്നതിനും പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. വയോധികന്‍ പെണ്‍കുട്ടിയെ ബാഡ് ടച്ച് നടത്തിയതിലുള്ള പ്രതികാരമാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. മൊബൈല്‍ ഉപയോഗത്തിനും സൗഹൃദങ്ങള്‍ വിലക്കിയതിനും വൈരാഗ്യം പെണ്‍കുട്ടി മനസില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് പറയുന്നു.

മോഷണത്തിനായി കൊല നടത്തിയെന്നാണ് വിദ്യാഥികളുടെ മൊഴി. പെണ്‍കുട്ടിയാണ് കൊലപതാകം ആസൂത്രണം ചെയ്തത്. ഐഫോണും ബൈക്കും വാങ്ങാനായിരുന്നു മോഷണം. കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കൗമാരസംഘം പെണ്‍കുട്ടിയെ കാണിച്ചതായാണ് കണ്ടെത്തല്‍. ശേഷം വീട്ടിലാകെ മുളകുപൊടി വിതറിയിരുന്നുവെന്നും പോലീസ് പറയുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് കൗമാരസംഘം മോഷണവും കൊലപാതകവും നടത്തിയത്.

Content Highlights:
Police will request custody of three juveniles involved in the Karuvatta murder case from the Juvenile Justice Board. Authorities suspect synthetic drug use during the crime and seek counseling permission for the girl. Investigations revealed the murder was planned to buy an iPhone and bike.