Source :- SIRAJLIVE NEWS

മൈസൂരു | ഇരുചക്രവാഹനത്തില്‍ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂര്‍ കടുവിനാല്‍ അനു മാത്യുവിന്റെ മകള്‍ അലീന സൂസന്‍ അനു (20) ആണു മരിച്ചത്. മണ്ഡ്യയില്‍ സ്വകാര്യ നഴ്സിങ് കോളജില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

രാവിലെ സര്‍വീസ് റോഡില്‍ ഇന്തുവാലുവില്‍ അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം മണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (മിംസ്) മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. അമ്മ: ലിന്‍സി സൂസന്‍ അനു. സഹോദരന്‍: അലന്‍ അനു.