Home LATEST NEWS malyalam പുതിയ വാർത്ത കള്ളാടി മണ്ണിടിച്ചില്‍; അഞ്ചുപേര്‍ക്കായി മൂന്നാം ദിവസവും തിരച്ചില്‍, വിദഗ്ധ സമിതിയെ സര്‍ക്കാര്‍ ഇന്ന് നിയോഗിക്കും

കള്ളാടി മണ്ണിടിച്ചില്‍; അഞ്ചുപേര്‍ക്കായി മൂന്നാം ദിവസവും തിരച്ചില്‍, വിദഗ്ധ സമിതിയെ സര്‍ക്കാര്‍ ഇന്ന് നിയോഗിക്കും

5
0

Source :- SIRAJLIVE NEWS

മേപ്പാടി | വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അഞ്ചു പേരെ കണ്ടെത്താനായില്ല. പ്രദേശത്ത് മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്.

നാലു സോണുകളായി തിരിഞ്ഞാണ് തിരച്ചില്‍ നടക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ കള്ളാടി- ആനക്കാംപൊയില്‍ തുരങ്കപാതാ നിര്‍മാണം ഇരുവശങ്ങളിലും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ ഇന്ന് നിയോഗിക്കും.

തുരങ്കപാത നിര്‍മ്മാണം നടത്തുന്ന കരാര്‍ കമ്പനി ദിലീപ് ബില്‍ഡ് കോണിന്റെ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെയാണ് കാണാതായത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇന്ന് ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും.

രണ്ട് അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തുരങ്ക നിര്‍മ്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചത് എങ്ങനെ, തുരങ്കപാത നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പാരിസ്ഥിതി അനുമതിയിലെ കര്‍ശന വ്യവസ്ഥകള്‍ കമ്പനി പാലിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കുന്നതിനായാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നത്.

Content Highlights:
The search operation for five missing workers following the Wayanad Kalladi landslide entered its third day amid adverse weather conditions. The government has temporarily halted the Kalladi-Anakkampoyil tunnel construction on both sides pending an inquiry. An expert committee will be appointed to investigate compliance with environmental clearance conditions by the contractor Dilip Buildcon.