Home BUSINESS NEWS MALYALAM കഴിഞ്ഞ സർക്കാരിന്റെ പദ്ധതികൾ പേര് മാറ്റി ബജറ്റിൽ അവതരിപ്പിക്കുകയായിരുന്നു ഈ സർക്കാർ: പി രാജീവ്

കഴിഞ്ഞ സർക്കാരിന്റെ പദ്ധതികൾ പേര് മാറ്റി ബജറ്റിൽ അവതരിപ്പിക്കുകയായിരുന്നു ഈ സർക്കാർ: പി രാജീവ്

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

യു ഡി എഫ് സർക്കാർ അവസര വാദികളെന്ന് പി രാജീവ്. പി എം ശ്രീ അതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ബജറ്റ് ചർച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേ​​ഹം. ഇടതു സർക്കാർ ഒഴിയുമ്പോൾ 29 പൊതുമേഖല ലാഭത്തിലായിരുന്നുവെന്നും അദ്ദേ​ഹം പറഞ്ഞു. ക്രിറ്റിക്കൽ മിനറൽ മിഷൻ ഭാവിയിലേക്ക് ആവശ്യമാണ്. മൊബൈൽ അടക്കമുള്ള സംവിധാനങ്ങളിൽ ഇത് വേണം.

ക്രിറ്റിക്കൽ മിനറൽ മിഷന്റെ ഭാഗമായി ധാതുക്കളെ ശരിയായ രീതിയിൽ രാജ്യത്ത് ഉപയോഗിച്ച സർക്കാരായിരുന്നു കഴിഞ്ഞ കേരള സർക്കാരെന്നും പി രാജീവ് വ്യക്തമാക്കി. സ്വകാര്യ മൂലധനം മാത്രം മതിയെന്നാണ് ഇപ്പോൾ കേരള സർക്കാരിൻ്റെ നയം.

ബജറ്റിൽ കഴിഞ്ഞ സർക്കാരിന്റെ പദ്ധതികൾ പേര് മാറ്റി അവതരിപ്പിക്കുകയായിരുന്നു ഈ സർക്കാരെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതിഷേധമാണ് യു ഡി എഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ സംസ്ഥാനത്താകെ അരങ്ങേറിയത്. ജനക്ഷേമത്തിനായി യാതൊന്നും ഇല്ലാതെയായിരുന്നു യു ഡി എഫ് സർക്കാരിൻ്റഎ ​ബജറ്റ് അവതരണം.