Home rss national malayalam പുതിയ വാർത്ത കാക്കനാട് യുവതിയെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്താന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കാക്കനാട് യുവതിയെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്താന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

6
0

Source :- SIRAJLIVE NEWS

കൊച്ചി |  കാക്കനാട് അമ്പാടിമൂലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ സ്വദേശി അനില്‍കുമാറിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് രാത്രി എട്ടോടെയാണ് സംഭവം. ജോലി കഴിഞ്ഞു മടങ്ങി വരികയായിരുന്ന ജയശ്രീയെ ഭര്‍ത്താവ് വഴിയില്‍ തടഞ്ഞു നിര്‍ത്തുക ആയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രതി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുക ആയിരുന്നു. സംഭവത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട അനില്‍ കുമാറിനെ തൊട്ടടുത്തുള്ള പ്രദേശത്ത് നിന്ന് നാട്ടുകാര്‍ കണ്ടെത്തുക ആയിരുന്നു. പ്രതിയുടെ കയ്യിലെ പൊള്ളിയ പാടുകള്‍ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി.കുടുംബ പ്രശ്‌നങ്ങള്‍ ആണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.

Content Highlights: A man was taken into police custody for attempting to murder his wife by pouring petrol and setting her on fire in Kakkanad, Kochi. The victim sustained critical burn injuries and was rushed to the hospital. Police are currently interrogating the suspect, identified as Anilkumar from Alappuzha.