Source :- SIRAJLIVE NEWS
കാഞ്ഞിരപ്പള്ളി | ബസ് ഓടിക്കൊണ്ടിരിക്കേ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടില്‍ ഓടുന്ന അല്‍ അമീന്‍ എന്ന ബസ്സിലാണ് സംഭവം.
ഡ്രൈവറായ നെബു സെല്‍വത്തിനെയാണ് പ്രസാദ് എന്നയാള്‍ കുത്തിപ്പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച ഉച്ചക്ക് നടന്ന അക്രമത്തന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഡ്രൈവറെ കുത്താന്‍ ശ്രമിച്ചതിന് ശേഷം അക്രമി ഓടിരക്ഷപ്പെടുന്നത് ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
Content Highlights: A knife attack occurred on a moving bus operating along the Kanjirappally-Erattupetta route. The suspect, identified as Prasad, attempted to stab bus driver Nebu Selvam. Visuals of the attacker fleeing the scene emerged as police cited family disputes as the motive.



