Home LATEST NEWS malyalam പുതിയ വാർത്ത കാരക്കോണം മെഡിക്കല്‍ കോളജിന്റെ പേരില്‍ നഴ്സിങ് പ്രവേശന തട്ടിപ്പ്; 50 ലക്ഷം തട്ടിയെടുത്ത കേസില്‍ പാറശ്ശാല സ്വദേശി...

കാരക്കോണം മെഡിക്കല്‍ കോളജിന്റെ പേരില്‍ നഴ്സിങ് പ്രവേശന തട്ടിപ്പ്; 50 ലക്ഷം തട്ടിയെടുത്ത കേസില്‍ പാറശ്ശാല സ്വദേശി കൂടി അറസ്റ്റില്‍

5
0

Source :- SIRAJLIVE NEWS

അടൂര്‍ |  മെഡിക്കല്‍ കോളജില്‍ മാനേജ്‌മെന്റ് സീറ്റില്‍ നഴ്‌സിങിന് പ്രവേശനം തരാമെന്ന് പറഞ്ഞ് 50 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം പാറശ്ശാല കൊടവിളാകം പ്ലാങ്കാല തട്ട് വീട്ടില്‍ ജോബിന്‍(30)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഭരത് ജയന്‍, സത്യരാജ് എന്നീ രണ്ടു പേര്‍ ഒന്നും രണ്ടും പ്രതികളാണ്. കോളജിലെ മാനേജരാണ് സത്യരാജെന്ന് കേസ് അന്വേഷണ ചുമതല വഹിക്കുന്ന അടൂര്‍ ഡി വൈ എസ് പി വി എസ് പ്രദീപ് കുമാര്‍ പറഞ്ഞു. കുളക്കട സ്വദേശി അനുരാഗിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

2023 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. അടൂരില്‍ അഡ്മിഷന്‍ തരപ്പെടുത്തി നല്‍കുന്ന അനുരാഗിന്റെ സ്ഥാപനം വഴി കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാനേജ്‌മെന്റ് സീറ്റില്‍ ബി എസ് സി നഴ്‌സിങ്ങ് കോഴ്‌സിന് പ്രവേശനം നേടിതരാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. ജോബിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. ഈ പണം ജോബിന്‍ ഭരത് ജയന്‍,സത്യരാജ് എന്നിവര്‍ക്ക് നല്‍കും. സത്യരാജിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും അഡ്മിഷന്‍ ഉറപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നതായും ഡിവൈഎസ്പി വി എസ് പ്രദീപ് കുമാര്‍ വ്യക്തമാക്കി. 11 വിദ്യാര്‍ഥികളില്‍ നിന്നാണ് പണം വാങ്ങിയത്. വിദ്യാര്‍ഥികള്‍ കോളേജില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. അടൂര്‍ ഡിവൈഎസ്പി വി എസ് പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

Content Highlights: Adoor police arrested Jobin in connection with a Rs 50 lakh nursing admission scam using Karakonam CSI Medical College name. The fraud involved taking money from 11 students promising BSc Nursing seats. Police under Adoor DySP VS Pradeep Kumar made the arrest following a complaint.