Home rss national malayalam പുതിയ വാർത്ത കാലടി സര്‍വകലാശാല പ്രതിഷേധം; നാല് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കാലടി സര്‍വകലാശാല പ്രതിഷേധം; നാല് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

6
0

Source :- SIRAJLIVE NEWS

കൊച്ചി| കാലടി സംസ്‌കൃത സര്‍വകലാശാല പ്രതിഷേധത്തില്‍ റിമാന്‍ഡിലായിരുന്ന നാല് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. സംസ്ഥാന കമ്മിറ്റിയംഗം മെബിന്‍ ജോസ്, ബേസില്‍, യദു, വിജേഷ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും ആരോപിച്ച് വൈസ് ചാന്‍സലര്‍ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ സര്‍വകലാശാലയില്‍ എത്തിയതായിരുന്നു വിസി സിസ തോമസ്. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ ലിഫ്റ്റിന് മുന്‍പിലും സര്‍വകലാശാല ഗേറ്റിന് സമീപത്തും വെച്ച് വിസിയെ തടഞ്ഞത്.

Content Highlights:
Four SFI workers remanded in connection with the Kalady Sanskrit University protest were granted bail. The case was registered based on a complaint filed by VC Sisa Thomas alleging physical and mental harassment by students. The incident took place following a university syndicate meeting.