Home rss business malayalam കുര്‍ബാനയ്ക്കിടെ കുരിശ് തലയിലേക്ക് വീണു; കത്തോലിക്ക പുരോഹിതന് ദാരുണാന്ത്യം

കുര്‍ബാനയ്ക്കിടെ കുരിശ് തലയിലേക്ക് വീണു; കത്തോലിക്ക പുരോഹിതന് ദാരുണാന്ത്യം

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇക്വഡോറില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ഭാരമേറിയ കുരിശുരൂപം തലയിലേക്ക് വീണ് കത്തോലിക്ക പുരോഹിതന് ദാരുണാന്ത്യം. ഗ്വായാക്വിലിലെ ഔര്‍ ലേഡി ഓഫ് പെര്‍പ്പെച്വല്‍ ഹെല്‍പ്പ് ചര്‍ച്ചിലെ വികാരിയായ ഫാദര്‍ പാട്രിക്കോ അല്‍ഫ്രഡോ സാഞ്ചസ് മോളിനറിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സമൂഹമാധ്യമങ്ങളിലൂടെ വിശുദ്ധ കുര്‍ബാന തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കുര്‍ബാനയ്ക്കായി എത്തിയ വിശ്വാസികളെ അള്‍ത്താരയില്‍നിന്ന് അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പുരോഹിതന്റെ പിന്നിലെ ചുവരില്‍ സ്ഥാപിച്ചിരുന്ന കുരിശുരൂപം ഇളകി അദ്ദേഹത്തിന്റെ തലയിലേക്ക് പതിച്ചത്. ഉടന്‍ തന്നെ പള്ളിയിലുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുര്‍ബാന ആരംഭിച്ച് 27-ാം മിനിറ്റിലായിരുന്നു അപകടം.

ശനിയാഴ്ച അര്‍ധരാത്രിയോടെ റോമന്‍ കത്തോലിക്കാ അതിരൂപത പുരോഹിതന്റെ മരണം സ്ഥിരീകരിച്ചു. കുരിശുരൂപത്തിന്റെ ഘടനയിലുണ്ടായ പ്രശ്‌നമാണോ അതോ ചുവരില്‍ ഉറപ്പിച്ചതിലെ പിഴവാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്.

അപകടം നടന്ന ഉടന്‍തന്നെയാണോ പുരോഹിതന്‍ മരിച്ചതെന്നും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണോ മരണം സംഭവിച്ചതെന്നും അതിരൂപത വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.