Home rss national malayalam പുതിയ വാർത്ത കേരള, കണ്ണൂര്‍ സര്‍വകലാശാല; യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ആധിപത്യം

കേരള, കണ്ണൂര്‍ സര്‍വകലാശാല; യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ആധിപത്യം

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കേരള, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ആധിപത്യം നേടി. ഇരു സര്‍വകലാശാലകളിലുമായി സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 148 കോളേജ് യൂണിയനുകളില്‍ 115ലും എസ് എഫ് ഐ വിജയിച്ചു.

കേരളയില്‍ 71ല്‍ 62 യൂണിയനുകളും കണ്ണൂരില്‍ 77ല്‍ 53 യൂണിയനുകളുമാണ് നേടിയത്. കേരള സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് നടന്ന് 71 കോളേജുകളില്‍ 62 ഇടത്തും എസ് എഫ് ഐ വിജയിച്ചു. ആലപ്പുഴ ജില്ലയില്‍ സമ്പൂര്‍ണ വിജയമാണ് നേടിയത്. പതിനെട്ട് കോളേജുകളിലും വിജയിച്ചു. തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 31 കോളേജില്‍ 29 ഇടത്തും വിജയിച്ചു. കൊല്ലത്ത് 18ല്‍ 12 കോളേജുകളില്‍ എസ് എഫ് ഐ വിജയിച്ചു.

പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന നാലില്‍ മൂന്ന് കോളേജിലും എസ് എഫ് ഐ യൂണിയന്‍ നേടി. ഒരിടത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 54ല്‍ 38 കോളേജുകള്‍ എസ് എഫ് ഐ വിജയിച്ചു. കാസര്‍കോട് ജില്ലയില്‍ 17ല്‍ പത്തും വയനാട് ജില്ലയില്‍ ആറില്‍ മൂന്ന് കോളേജ് യൂണിയനുകളും എസ് എഫ് ഐ നേടി.

സംസ്ഥാനത്ത് വെള്ളി നടന്ന പോളി ടെക്‌നിക് കോളേജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്കാണ് ആധിപത്യം. സംഘടനാപരമായി തിരഞ്ഞെടുപ്പ് നടന്ന 55 പോളികളില്‍ 45 എസ് എഫ് ഐ യൂണിയനുകള്‍ വിജയിച്ചു.

Content Highlights: SFI dominated the college union elections in Kerala and Kannur universities, winning 115 out of 148 colleges where elections were held on an organizational basis. SFI secured 62 colleges in Kerala University and 53 in Kannur University. SFI also won 45 out of 55 polytechnic college unions