Home rss national malayalam പുതിയ വാർത്ത കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

5
0

Source :- SIRAJLIVE NEWS

കൊച്ചി |  കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള സൗദിയ എയര്‍ലൈന്‍സ്, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്ന് പുറപ്പെടാനിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ, ആകാശ എയര്‍, ഇന്‍ഡിഗോ എന്നിവ സര്‍വിസ് റദ്ദാക്കിയത്. ആകാശ എയര്‍ സര്‍വിസ് ഞായറാഴ്ച വരെ നീട്ടിയതായാണ് അറിയിച്ചത്.റിയാദ് വിമാനത്താവളത്തിന് നേരെ വ്യാഴാഴ്ചയുണ്ടായ ഹൂതി ആക്രമണങ്ങളില്‍ സൗദിയ എയര്‍ലൈന്‍സ് പൈലറ്റ് ഉള്‍പ്പെടെ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു

Content Highlights: Saudia, Akasa Air, and Air India Express have cancelled flights from Kochi to Jeddah today. Authorities advised passengers to confirm flight status with airlines before heading to the airport. The cancellations follow recent attacks on Saudi airports that resulted in casualties.