Home rss national malayalam പുതിയ വാർത്ത കൊളംബിയൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് യു എ ഇ മന്ത്രി

കൊളംബിയൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് യു എ ഇ മന്ത്രി

7
0

Source :- SIRAJLIVE NEWS

അബൂദബി|സ്ഥാനാരോഹണ ചടങ്ങിൽ യു എ ഇ സർക്കാറിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്റാഹീം അൽ ഹാശിമി പങ്കെടുത്തു. യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാൻ എന്നിവരുടെ ആശംസകൾ പുതിയ പ്രസിഡന്റിന് കൈമാറി.2026 നവംബറിൽ യു എ ഇയും കൊളംബിയയും തമ്മിലുള്ള നയതന്ത്ര ബന്ധം 50 വർഷം തികയുന്ന പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇരുവിഭാഗവും ധാരണയായി. സാമ്പത്തികം, നിക്ഷേപം, ഊർജം തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിന്റെ പ്രാധാന്യം ചർച്ചകളിൽ ഉയർന്നുവന്നു.

Content Highlights: UAE Minister Reem Al Hashimy attended the inauguration ceremony of the new Colombian President representing the UAE government. She conveyed congratulations from Sheikh Mohamed bin Zayed, Sheikh Mohammed bin Rashid, and Sheikh Mansour bin Zayed. Both sides agreed to strengthen cooperation in economy, investment, and energy as they approach 50 years of diplomatic relations.