Home rss national malayalam പുതിയ വാർത്ത കോഴിക്കോട് വെള്ളിമാട്കുന്നില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; അഞ്ചുപേര്‍ക്ക് പരുക്ക്

കോഴിക്കോട് വെള്ളിമാട്കുന്നില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; അഞ്ചുപേര്‍ക്ക് പരുക്ക്

5
0

Source :- SIRAJLIVE NEWS

കോഴിക്കോട് | വെള്ളിമാട്കുന്നില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി. ലോ കോളജിന് മുന്നില്‍ നടന്ന അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11.15ഓടെയായിരുന്നു അപകടം.

കാര്‍ ഡ്രൈവര്‍ പാഴൂര്‍ ചാലിക്കുഴി സ്വദേശി കാര്‍ത്തികേശിനെ ചേവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ഇയാള്‍ കാറോടിച്ചതെന്നാണ് വിവരം.

സംസാരിച്ച് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Content Highlights:
Five students were injured after a car rammed into a group of students at Vellimadukunnu in Kozhikode. The injured individuals were immediately rushed to a nearby medical facility for treatment. Local authorities and police arrived at the accident site to initiate an investigation into the crash.