Source :- SIRAJLIVE NEWS

ബെംഗളൂരു | കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. വൈകിട്ട് 4 05 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. ഡി കെ ശിവകുമാറിനൊപ്പം മലയാളികളയായ യു ടി ഖാദർ, കെ ജെ ജോർജ് എന്നിവരടക്കം 10 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഡോക്ടർ ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

എം ബി പാട്ടീൽ, കൃഷ്ണ ബൈരേ ഗൗഡ, സതീഷ് ജാർക്കഹോളി, കെ എച്ച് മുനിയപ്പ, പ്രിയങ്ക് ഖാർഗെ, ഡോക്ടർ യതീന്ദ്ര സിദ്ധരാമയ്യ, രാമലിംഗ റെഡ്ഡി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് മന്ത്രിമാർ.

കോൺഗ്രസിന്റെ പ്രമുഖ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർക്ക് പുറമെ കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ജൂൺ 18ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇനി മന്ത്രിസഭാ വികസനം ഉണ്ടാകുക. കഴിഞ്ഞ ദിവസം കർണാടകയിൽ നിയമസഭാ കക്ഷി നേതാവായി ഡി കെ ശിവകുമാറിനെ തിരഞ്ഞെടുത്തിരുന്നു.

സ്ഥാനമൊഴിഞ്ഞ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ യതീന്ദ്ര സിദ്ധരാമയ്യയെ പുതിയ മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടുണ്ടെന്നാണ് വിവരം.

Summary

DK Shivakumar is set to take the oath as the Chief Minister of Karnataka today at 4:05 PM in Lok Bhavan. Alongside him, Dr G Parameshwara will be sworn in as the Deputy Chief Minister, along with nine other cabinet ministers. Prominent Congress leaders, including Rahul Gandhi and Mallikarjun Kharge, as well as Chief Ministers from various states like Kerala and Telangana, will attend the event. Former Chief Minister Siddaramaiah has been appointed as a Congress Working Committee member, and further cabinet expansion is expected after the Rajya Sabha elections on June 18.