Home rss national malayalam പുതിയ വാർത്ത ഖെഷം ദ്വീപിന് സമീപം ഇറാനിയന്‍ വാണിജ്യ കപ്പലിനു നേരെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാലുപേര്‍ക്ക് പരുക്ക്

ഖെഷം ദ്വീപിന് സമീപം ഇറാനിയന്‍ വാണിജ്യ കപ്പലിനു നേരെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാലുപേര്‍ക്ക് പരുക്ക്

5
0

Source :- SIRAJLIVE NEWS

തെഹ്‌റാന്‍ | ഹോര്‍മുസ് കടലിടുക്കിലെ ഖെഷം ദ്വീപിന് സമീപം ഇറാനിയന്‍ വാണിജ്യ കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ‘അമേരിക്കയാണ് ആക്രമണത്തിന് പിന്നിലെന്ന് ഒരു ഉദ്യോഗസ്ഥന്‍ ആരോപിച്ചു.

ചെങ്കടല്‍ തീരത്തുള്ള തന്ത്രപ്രധാനമായ ബാബ് അല്‍-മന്‍ദബ് കടലിടുക്കിനെച്ചൊല്ലിയുള്ള പോരാട്ടം ശക്തമാകുന്നതിനിടെ, ഹൂതി സേനയും യെമന്‍ സര്‍ക്കാരും തമ്മില്‍ രൂക്ഷമായ പരസ്പരാക്രമണങ്ങള്‍ നടന്നുവരികയാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പതിനായിരക്കണക്കിന് യെമനികള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്.

മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇറാന്‍ നാളെ ഒമാനില്‍ വെച്ച് ഗള്‍ഫ് രാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്.

Content Highlights:
An Iranian commercial vessel was attacked near Qeshm Island in the Gulf, resulting in one fatality and four injuries. Regional security authorities have initiated an investigation into the incident. Further updates regarding the cargo ship and maritime safety measures in the area are awaited.