Home rss national malayalam പുതിയ വാർത്ത ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അമേരിക്കയില്‍; എയര്‍ബേസിലെത്തി ട്രംപ് നേരിട്ട് സ്വീകരിച്ചു

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അമേരിക്കയില്‍; എയര്‍ബേസിലെത്തി ട്രംപ് നേരിട്ട് സ്വീകരിച്ചു

5
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ | ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അമേരിക്കയിലെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും ആന്‍ഡ്രൂസ് ജോയിന്റ് ബേസില്‍ നേരിട്ടെത്തി ചൈനീസ് നേതാവിനെയും ഭാര്യ പെങ് ലിയുവാനെയും സ്വീകരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ചൈനീസ് പ്രസിഡന്റ് അമേരിക്കയില്‍ എത്തിയത്.

പതിനൊന്ന് വര്‍ഷത്തിന് ശേഷം അമേരിക്കയിലെത്തിയ ഷീ ജിന്‍പിങ് ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സാധാരണ അമേരിക്കയിലെത്തുന്ന അതിഥികളെ വൈറ്റ് ഹൗസിലാണ് യു എസ് പ്രസിഡന്റ് സ്വീകരിക്കുക. എന്നാല്‍ പതിവിനു വിപരീതമായി വിമാനമിറങ്ങിയ ഷീ ജിന്‍പങിനെ എയര്‍ബേസിലെത്തി ട്രംപ് നേരിട്ട് സ്വീകരിക്കുകയായിരുന്നു. വ്യാപാരം, എ ഐ, ഇറാന്‍ – തായ്വാന്‍ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസം തുടരുന്നതിനിടെയാണ് ഷീയുടെ യു എസ് സന്ദര്‍ശനം. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടക്കുന്ന ഔദ്യോഗിക വിരുന്നും ഉന്നതതല നയതന്ത്ര ചര്‍ച്ചകളും അടക്കം വന്‍ പരിപാടികളാണ് വരുന്ന മൂന്ന് ദിവസങ്ങളില്‍ നടക്കുക.

ട്രംപ് 2027 മെയില്‍ ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ചൈനീസ് പ്രസിഡന്റിന് വിപുലമായ സ്വീകരണം നല്‍കിയത്. ഷീക്ക് നല്‍കിയ സ്വീകരണത്തില്‍ അമേരിക്കയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നു. ഷീക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും എതിരെ യുഎസിന് അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കേ ട്രംപ് നേരിട്ട് സ്വീകരണത്തില്‍ പങ്കെടുക്കരുതായിരുന്നുവെന്ന് സെനറ്റ് ആര്‍മ്ഡ് സര്‍വീസ് കമ്മിറ്റിയുടെ റിപ്പബ്ലിക്കന്‍ ചെയര്‍മാന്‍ റോജര്‍ വിക്കര്‍ തുറന്നടിച്ചു.

എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളാണ് ചൈനയും യുഎസുമെന്നും മാത്രമല്ല ഏറ്റവും ശക്തമായ സൈനിക ശക്തികള്‍ കൂടിയായ ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നത തലത്തിലുള്ള ഇടപെടലുകളാണ് ആവശ്യമെന്നാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചത്.

Content Highlights: Chinese President Xi Jinping arrived in the US for a three-day visit and was received by US President Donald Trump at Andrews Joint Base. The leaders will discuss trade, AI, Iran, and Taiwan amid existing political differences. Trump broke protocol by personally greeting Xi, sparking mixed reactions within the US political circle