Home rss business malayalam ജനീഷ് കുമാറിനെതിരായ ഡിവൈഎഫ്ഐ സമരം ജനാധിപത്യവിരുദ്ധം: മന്ത്രി റോജി എം. ജോൺ

ജനീഷ് കുമാറിനെതിരായ ഡിവൈഎഫ്ഐ സമരം ജനാധിപത്യവിരുദ്ധം: മന്ത്രി റോജി എം. ജോൺ

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പത്തനംതിട്ട: മന്ത്രി ഒ.ജെ. ജനീഷ് കുമാറിനെതിരായി ഡിവൈഎഫ്ഐ നടത്തിയ സമരം ജനാധിപത്യവിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. മന്ത്രിയുടെ വാഹനം തടഞ്ഞതും ദേശീയപതാകയും വാഹനവും തകർത്തതും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ മദ്യക്കുപ്പികളും ലഹരിവസ്തുക്കളും എത്തിയെന്നത് ഗൗരവകരമായ വിഷയമാണെന്നും ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഹോസ്റ്റലിൽ വിദ്യാർഥികളല്ലാത്തവർ താമസിക്കുന്നുണ്ടോയെന്നും പരിശോധിക്കും. പുറത്തുനിന്നുള്ളവർ ഹോസ്റ്റലിൽ താമസിക്കുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രകോപനമില്ലാതെയാണ് യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ എസ്എഫ്ഐ ആക്രമണം നടത്തിയതെന്ന് റോജി എം. ജോൺ ആരോപിച്ചു. സമരക്കാരെ കല്ലെറിഞ്ഞാൽ പൊലീസ് ഇടപെടുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സംഭവങ്ങൾ വിചിത്രവും ദൗർഭാഗ്യകരവുമാണെന്നും മന്ത്രി പ്രതികരിച്ചു.

കലാലയ രാഷ്ട്രീയം വേണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും എന്നാൽ കലാലയങ്ങൾ സർഗാത്മകമായ സംവാദങ്ങൾക്കുള്ള ഇടങ്ങളായിരിക്കണമെന്നും മന്ത്രി പറഞ്ഞു. കരിങ്കൊടി കാട്ടിയുള്ള പ്രതിഷേധം ജനാധിപത്യ സംവിധാനത്തിൽ സ്വാഭാവികമാണ്. എന്നാൽ അതിന്റെ പേരിൽ മന്ത്രിയുടെ വാഹനം തടയുകയും ദേശീയപതാകയും വാഹനവും തകർക്കുകയും ചെയ്യുന്ന സമരരീതി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിൽ എസ്എഫ്ഐ ഇടപെടേണ്ടതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും റോജി എം. ജോൺ പറഞ്ഞു. എസ്എഫ്ഐയുടെ നടപടികൾ ബിജെപിയോടുള്ള വിധേയത്വം തെളിയിക്കാനുള്ള ശ്രമമാണോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു മന്ത്രിയുടെ ആരോപണം.

യുഡിഎഫിലെ അതൃപ്തി പരസ്യമാക്കിയ കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും മന്ത്രി പ്രതികരിച്ചു. മുന്നണി കൂടിയാലോചനകളോടെയാണ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് മുഖ്യമന്ത്രി രാവിലെയും ഉച്ചയ്ക്കും പ്രതികരിക്കില്ലെന്നും പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി തന്നെ വിഷയത്തിൽ പ്രതികരിക്കുമെന്നും റോജി എം. ജോൺ വ്യക്തമാക്കി.