Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി| മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തല്‍ മന്തറില്‍ മിന്നല്‍ സമരവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി). ജെഡിയു ഓഫീസ് ഗേറ്റ് വഴിയാണ് പ്രവര്‍ത്തകര്‍ അകത്ത് കടന്നത്. അശുതോഷ് റാങ്കെയുടെ നേതൃത്വത്തിലാണ് സിജെപി മിന്നല്‍ സമരം. സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ എന്നിവര്‍ ദേശീയ പതാകയുമായി സമര വേദിയിലെത്തി. പ്രവര്‍ത്തകര്‍ ഗേറ്റ് ചാടിക്കടക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.
പോലീസ് ഉടന്‍ സംഭവസ്ഥലത്തെത്തി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. 20 ഓളം പേര്‍ മാത്രമാണ് മിന്നല്‍ സമരവുമായി ജന്തര്‍ മന്തറിലേക്കെത്തിയത്. ഇന്ന് ജന്തര്‍ മന്തറിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ച് കോട്ട കെട്ടിയും എല്ലായിടത്തും ബാരിക്കേഡുകള്‍ തീര്‍ത്തും പോലീസിനേയും സൈന്യത്തേയും വിന്യസിച്ചും ശക്തമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്. ജെഡിയു ഓഫീസ് ജന്തര്‍ മന്തറിന്റെ സമീപത്താണുള്ളത്. ഈ ഓഫീസിന്റെ പിന്നിലെ ഗേറ്റ് ചാടിക്കടന്നാണ് സിജെപി നേതാക്കളും ചുരുക്കം ചില പ്രവര്‍ത്തകരും ജന്തര്‍ മന്തറിലേക്കെത്തിയത്.
നിലവില്‍ പോലീസുകാര്‍ എല്ലാ പ്രവര്‍ത്തകരേയും ജന്തര്‍ മന്തറില്‍ നിന്ന് നീക്കി. ഇന്ന് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ ജന്തര്‍ മന്തറിലേക്ക് പ്രവേശനമില്ല.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് ഇന്ത്യ സഖ്യ എംപിമാരെയും, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെയും, പൗരസമൂഹ പ്രതിനിധികളെയും ചായസല്‍ക്കാരത്തിന് രാഹുല്‍ ഗാന്ധി ക്ഷണിച്ചിട്ടുണ്ട്. വൈകീട്ട് നാലു മണിക്ക് രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് ചായസല്‍ക്കാരം. ശേഷം ഇന്ത്യ സഖ്യത്തിന്റെ സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായേക്കും.
Content Highlights:
Cockroach Janata Party leaders staged a flash protest at Jantar Mantar demanding the resignation of Chief Election Commissioner Gyanesh Kumar. Activists entered through the rear gate of the JDU office, evading heavy police barricades. Police subsequently detained three participants and cleared the area.




