Source :- SIRAJLIVE NEWS
ടോക്കിയോ|ജപ്പാനില്‍ ശക്തമായി വീശിയടിച്ച് ദുജ്വാന്‍ ചുഴലിക്കാറ്റ്. ദുജ്വാന്‍ ചുഴലിക്കാറ്റില്‍ കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. സ്ഥലത്തുനിന്ന് 20 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
കനഗാവ പ്രവിശ്യയില്‍ മാത്രം നാല് പേരെ കാണാതായെന്നാണ് ലഭിക്കുന്ന വിവരം. ശക്തമായ കാറ്റില്‍ 50000 വീടുകളില്‍ വൈദ്യുതി മുടങ്ങി. നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. റെയില്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. മണിക്കൂറില്‍ 143 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. സമുദ്ര താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് ശക്തിപ്രാപിച്ച ‘സൂപ്പര്‍ എല്‍ നിനോ’യുടെ തുടര്‍ച്ചയാണ് ദുജ്വാനെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം ജപ്പാനെ ബാധിക്കുന്ന 25-ാമത്തെ ചുഴലിക്കാറ്റാണിത്.
ജനങ്ങള്‍ കാലാവസ്ഥാ വിവരങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ജപ്പാന്‍ പ്രധാനമന്ത്രി സനേ ടാകിയാച്ചി ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. അതേസമയം, പ്രധാനമന്ത്രി സനേ ടാകിയാച്ചി യുഎസ് സന്ദര്‍ശനം നിശ്ചയിച്ച പ്രകാരം തുടരുമെന്നും അറിയിച്ചു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ സംസാരിക്കാനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനുമാണ് യാത്ര.
Content Highlights: Typhoon Dujuan has struck Japan with severe winds reaching speeds of 143 km/h, leaving two people dead and prompting the evacuation of nearly two million residents. Four people are missing in Kanagawa, while fifty thousand homes lost power and major transport networks were suspended. Prime Minister Sanae Takaichi expressed condolences while preparing for her US visit.




