Home BUSINESS NEWS MALYALAM ജപ്പാനുമായി നിർണ്ണായക പ്രതിരോധ കരാറിലേർപ്പെട്ട് ഇന്ത്യ

ജപ്പാനുമായി നിർണ്ണായക പ്രതിരോധ കരാറിലേർപ്പെട്ട് ഇന്ത്യ

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഡൽഹിയിൽ നടന്ന 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിൽ സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി സനെയ് തകൈച്ചിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നിർമ്മിത ബുദ്ധി (AI), പ്രതിരോധം, ഊർജ്ജം, സാമ്പത്തിക സുരക്ഷ തുടങ്ങിയ മേഖലകളിൽ നിർണ്ണായക സഹകരണ തീരുമാനങ്ങൾ കൈക്കൊണ്ടു.

ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറുകളിൽ ഏറ്റവും ശ്രദ്ധേയമായത് ‘യൂണിക്കോൺ’ സംബന്ധിച്ചുള്ളതാണ്. ജപ്പാൻ മറ്റൊരു രാജ്യത്തിന് കൈമാറുന്ന ആദ്യത്തെ തന്ത്രപ്രധാന സൈനിക സാങ്കേതികവിദ്യകളിൽ ഒന്നാണിത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ജാപ്പനീസ് കമ്പനികളും ചേർന്ന് ഈ ആന്റിന സിസ്റ്റം ഇന്ത്യയിൽ തന്നെ നിർമ്മിക്കും.

സാധാരണ യുദ്ധക്കപ്പലുകളിൽ പലയിടത്തായി സ്ഥാപിക്കുന്ന ആശയവിനിമയ ആന്റിനകളെ ഒരൊറ്റ കോണാകൃതിയിലുള്ള പുകക്കുഴലിന് സമാനമായ ഘടനയ്ക്കുള്ളിൽ ഒതുക്കുന്ന സാങ്കേതികവിദ്യയാണിത്. ഇത് കപ്പലിന്റെ ‘സ്റ്റെൽത്ത്’ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുകയും ശത്രുക്കളുടെ റഡാറുകളിൽ പെടാതെ മറഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യും. റേഡിയോ തരംഗങ്ങളിലെ തടസ്സങ്ങൾ ഒഴിവാക്കി കൂടുതൽ സുരക്ഷിതമായ ആശയവിനിമയം സാധ്യമാക്കാനും ഇത് വഴിയൊരുക്കുന്നു.