Home rss national malayalam പുതിയ വാർത്ത ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റ്മുട്ടി; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റ്മുട്ടി; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

5
0

Source :- SIRAJLIVE NEWS

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിലെ ഉള്‍വനത്തില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സി ആര്‍ പി എഫും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് സംഭവം.

രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന സംയുക്ത തെരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് ഒരു എ കെ റൈഫിളും മറ്റ് യുദ്ധസാമഗ്രികളും കണ്ടെടുത്തു.പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന മറ്റ് ഭീകരര്‍ക്കായി സുരക്ഷാ സേനയുടെ തെരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരന്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

Content Highlights: One terrorist was killed in a joint operation by security forces in Budgam district of Jammu and Kashmir. An AK rifle and ammunition were recovered from the encounter site following a search operation. Security forces are continuing their search in the forest area for remaining suspects.