Source :- SIRAJLIVE NEWS

സീതാംഗോളി |  ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെ സീതാംഗോളിയില്‍ നടക്കുന്ന എസ് എസ് എഫ് കാസര്‍കോട് ജില്ല സാഹിത്യോത്സവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹകരണ സമിതി രൂപീകരിച്ചു. സീതാംഗോളി അറഫ മസ്ജിദില്‍ നടന്ന സംഗമം കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ സ്വാഗത സംഘം കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ല സെക്രട്ടറി ഹാരിസ് ഹിമമി പരപ്പ എസ് എസ് എഫ് കാസര്‍കോട് ജില്ല സെക്രട്ടറി മന്‍ഷാദ് അഹ്സനി,ഇര്‍ഷാദ് കളത്തൂര്‍, ഡിവിഷന്‍ ഭാരവാഹികളായ നസീര്‍ ഹിമമി,രിഫാഇ ഹിഷാമി,സയ്യിദ് ഹൈദര്‍ ഞങ്ങള്‍, സ്വാഗതസംഘം ഉപദേശക സമിതി അംഗം അലി അറഫ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രാദേശിക സഹകരണ സമിതി:
ചെയര്‍മാന്‍ അബ്ബാസ് സി. എ, കണ്‍വീനര്‍: റൗഫ് എം എസ് ഫിനാന്‍സ് കണ്‍വീനര്‍:റസാഖ് ഹാജി.
സാഹിത്യോത്സിവിനെ വരവേല്‍ക്കാനുള്ള വന്‍ സജ്ജീകരണങ്ങളാണ് സീതാംഗോളിയില്‍ നടക്കുന്നത്