Home LATEST NEWS malyalam പുതിയ വാർത്ത ജോര്‍ജ് കുര്യന്‍ കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവെച്ചു

ജോര്‍ജ് കുര്യന്‍ കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവെച്ചു

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| കേന്ദ്രസഹമന്ത്രി സ്ഥാനത്ത് നിന്ന് ജോര്‍ജ് കുര്യന്‍ രാജിവെച്ചു. രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രാജി സമര്‍പ്പിച്ചത്. ജോര്‍ജ് കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നില്ല. രാജി രാഷ്ട്രപതി അംഗീകരിച്ചു.

ജോര്‍ജ് കുര്യന്‍ ഇനി സംഘടന ചുമതലയിലേക്ക് മടങ്ങുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ദേശീയ തലത്തിലോ കേരളത്തിലോ പ്രവര്‍ത്തിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ പാര്‍ട്ടി വ്യക്തത വരുത്തിയിട്ടില്ല.

മൂന്നാം മോദി സര്‍ക്കാരില്‍ 2024 ജൂണ്‍ 9-നാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ നിര്‍വഹക സമിതി അംഗം, കോര്‍കമ്മിറ്റി അംഗം, പാര്‍ട്ടി വക്താവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ് കുര്യന്‍, ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജോര്‍ജ് കുര്യന് പകരം കേരളത്തില്‍ നിന്ന് മറ്റൊരാളെ മന്ത്രിയാക്കാന്‍ തീരുമാനമുണ്ടായാല്‍, രാഷ്ട്രപതിയുടെ നോമിനിയായി രാജ്യസഭയിലെത്തിയ സി സദാനന്ദന് അവസരം ലഭിക്കാമെന്നാണ് സൂചന. അതേസമയം, പഞ്ചാബില്‍ നിന്നുള്ള സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനും രാജ്യസഭ സീറ്റ് നല്‍കിയിട്ടില്ല.

ജൂണ്‍ മധ്യത്തോടെ കേന്ദ്രമന്ത്രിസഭയില്‍ വലിയ രീതിയിലുള്ള പുനഃസംഘടന ഉണ്ടാകാമെന്ന സൂചനകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി രാജ്യസഭ തെരഞ്ഞെടുപ്പുകളും അടുത്തിടെ നടക്കാനിരിക്കുകയാണ്.

Content Highlights:
Union Minister of State George Kurian submitted his resignation following the completion of his tenure in the Rajya Sabha. The President of India accepted the resignation after the party leadership decided not to renominate him to the Upper House. Kurian is expected to return to organisational duties within the party structure.