Home rss national malayalam പുതിയ വാർത്ത ജോലി വാഗ്ദാനം പിന്‍വലിച്ചു; 22 കമ്പനികള്‍ക്ക് കാമ്പസ് റിക്രൂട്ട്‌മെന്റിന് വിലക്കേര്‍പ്പെടുത്തി ഐഐടികള്‍

ജോലി വാഗ്ദാനം പിന്‍വലിച്ചു; 22 കമ്പനികള്‍ക്ക് കാമ്പസ് റിക്രൂട്ട്‌മെന്റിന് വിലക്കേര്‍പ്പെടുത്തി ഐഐടികള്‍

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  വിദ്യാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയ ശേഷം അവരെ നിയമിക്കാന്‍ തയ്യാറാകാതിരുന്ന 22 കമ്പനികള്‍ക്ക് അടുത്ത രണ്ട് പ്ലേസ്മെന്റ് സീസണുകളിലേക്ക് ഐഐടികള്‍ കാമ്പസ് റിക്രൂട്ട്മെന്റ് വിലക്കേര്‍പ്പെടുത്തി. ഈ വര്‍ഷം പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ജോലി വാഗ്ദാനം പാലിക്കാന്‍ ഓള്‍ ഐഐടി പ്ലേസ്മെന്റ് കമ്മിറ്റി കമ്പനികള്‍ക്ക് നല്‍കിയിരുന്ന സെപ്റ്റംബര്‍ 15ലെ സമയപരിധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സെപ്റ്റംബര്‍ 30ഓടെ കമ്പനികളെ ഈ തീരുമാനം ഔദ്യോഗികമായി അറിയിക്കും. വിലക്കേര്‍പ്പെടുത്തിയ കമ്പനികളില്‍ ഒറാക്കിളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ പ്രശ്‌നത്തിന്റെ വ്യാപ്തി ഇത്തവണ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 23 ഐഐടികളിലായി നല്‍കിയ 150ലധികം ജോലി വാഗ്ദാനങ്ങളാണ് നിലവിലെ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പ്ലേസ്മെന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ചില കമ്പനികള്‍ 10 മുതല്‍ 15 വരെ വാഗ്ദാനങ്ങള്‍ പിന്‍വലിച്ചതായാണ് വിവരം. കമ്പനികള്‍ വാക്ക് മാറ്റിയതിനെത്തുടര്‍ന്ന് തൊഴില്‍ സാധ്യതകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ കണ്ടെത്താനും ഐഐടികള്‍ ശ്രമിക്കുന്നുണ്ട്.

Content Highlights: The All IIT Placement Committee banned 22 companies from campus recruitments for two placement seasons after they failed to fulfill job offers. The decision came after a September 15 deadline passed, affecting over 150 offers across 23 IITs, with firms like Oracle included. IITs are currently assisting affected graduates in finding alternative job opportunities.